ആര്‍എസ്എസ് വ്യാജ പ്രചാരണങ്ങള്‍ക്ക് കേരളത്തിന്റെ മറുപടി; ദേശിയ മാധ്യമങ്ങളുടെ ദില്ലി എഡീഷന്‍ പരസ്യത്തിലൂടെ കേരളത്തിന്റെ വാദമുഖങ്ങള്‍

ദില്ലി: ദില്ലിയില്‍ വാര്‍ത്ത സമ്മേളനം വിളിച്ചും കേന്ദ്ര മന്ത്രിമാരെ നിരത്തിയും കേരളത്തിനെതിരെ ആര്‍ എസ് എസ് നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കാണ് കണക്കുകള്‍ നിരത്തി സംസ്ഥാനം മറുപടി നല്‍കുന്നത്. രാഷ്ട്രിയ ലാഭം മാത്രം ലക്ഷ്യമാക്കി സംസ്ഥാനത്തെ അവഹേളിക്കുന്നതിനെതിരെ മലയാളികള്‍ക്കിടയില്‍ പൊതു വികാരം ശക്തമായ പശ്ചാത്തലത്തില്‍ കൂടിയാണ് ദേശിയ മാധ്യമങ്ങളിലൂടെ കേരളത്തിന്റെ മറുപടി.

ആര്‍.എസ്.എസ് ജോയിന്റ് സെക്രട്ടറി ദത്താത്രയ ഹൊസബാള കള്ള കണക്കുകള്‍ നിരത്തിയതിന് പിന്നാലെ ധനകാര്യ മന്ത്രി കൂടിയ ബി.ജെപി നേതാവ് അരുണ്‍ ജറ്റ്‌ലി തിരുവനന്തവുരത്ത് എത്തി അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ക്ക് വേഗത കൂട്ടി. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാഷ്ട്രപതി ഭരണം വേണമെന്ന ഗൂഡ ലക്ഷ്യം കൂടി മറ നീക്കി പുറത്ത് വന്നിട്ടുമുണ്ട്.

ബി. ജെ പി ഭരിക്കുന്ന സംസ്ഥാങ്ങളെക്കാള്‍ മെച്ചപ്പെടതാണ് കേരളത്തിന്റെ ക്രമസമാധാന പാലനം, സാമൂഹിക , ആരോഗ്യ മേഖലകളെന്നും സെന്‍സസ് ഓഫ് ഇന്ത്യ, ദേശിയ ഹെല്‍ത്ത് സര്‍വേയുടെ കണക്കുകള്‍ ഉദ്ധരിച്ച് കേരളം ചൂണ്ടിക്കാട്ടുന്നു. വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അക്കമിട്ട് പരസ്യത്തില്‍ വ്യക്തമാക്കുന്നു.

പാര്‍ലമെന്റ് സമ്മേളിക്കുന്നതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എംപിമാര്‍ ദില്ലിയിലുണ്ട്. ഇവര്‍ക്കും കേരളത്തെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ പരസ്യം സഹായിക്കും. ജനാധിപത്യ മാര്‍ഗത്തിലൂടെ സംസ്ഥാനത്ത് ഭരണം ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് സംഘപരിവാറിന്റെ രാഷ്ട്രിയ ആക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. ഇത് രാജ്യത്തെ ബോധ്യപ്പെടുത്താന്‍ പരസ്യത്തിലൂടെ കഴിയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News