RSS പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് ഉഗ്രശേഷിയുള്ള 4 ബോംബുകള്‍ കണ്ടെടുത്തു; തിരുവനന്തപുരത്തെ കലാപഭൂമിയാക്കാനുള്ള ശ്രമം പൊലീസ് തകര്‍ത്തു

തിരുവനന്തപുരം; കേരളത്തിലെമ്പാടും ആര്‍ എസ് എസും ബി ജെ പിയും കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. മെഡിക്കല്‍ കോഴ ആരോപണം മുഖ്യധാരയില്‍ ചര്‍ച്ചയാകാതിരിക്കാനായി സംസ്ഥാനത്തുട നീളം രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ ബി ജെ പി ശ്രമിക്കുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തു.

അതിനിടയിലാണ് തിരുവനന്തപുരം പേയാട് മേഖലയില്‍ ആര്‍ എസ് എസിന്റെ കലാപശ്രമം പൊലീസ് പൊളിച്ചത്. ഇവിടെ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും ഉഗ്രശേഷിയുള്ള നാല് ബോംബുകള്‍ പൊലീസ് കണ്ടെടുത്തു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള വലിയ ശ്രമങ്ങള്‍ ഉണ്ടായിരുന്നു.

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അരുണ്‍ ലാലിന്റെ വീട്ടില്‍ നിന്നാണ് ബോംബുകള്‍ കണ്ടെടുത്തത്. അരുണ്‍ ലാല്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. എക്സ്പ്ലോസീവ് ആക്ട് പ്രകാരം അരുണ്‍ലാലിനെതിരെ കേസെടുത്തിട്ടുണ്ട് .പൊലീസ് തിരയുന്ന അരുൺ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്.

തിരുവനന്തപുരം പേയാട് മേഖലയില്‍ ആര്‍ എസ് എസ് സംഘര്‍ഷമുണ്ടാക്കാന്‍ പലതവണ ശ്രമിച്ചിട്ടുണ്ട്.നേരത്തെ BJP – CPM സംഘർഷത്തിൽ CPIM ന് റ പേയാട് ലോക്കൽ കമ്മറ്റി ഓഫീസ് തകർക്കപ്പെട്ടിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News