കോളറ ബാക്ടീരിയ; ഇതര സംസ്ഥാന തൊഴിലാളികള്‍ താമസ സ്ഥലം ഒഴിഞ്ഞു

കോഴിക്കോട്: കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ കോഴിക്കോട് മാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസ സ്ഥലംഒഴിഞ്ഞു. വൃത്തിഹീനമായ ചുറ്റുപാടില്‍ താമസിച്ചു വരുന്നവരെ ഒഴിപ്പിക്കാന്‍ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചിരുന്നു. കുടിവെള്ളത്തില്‍ വിബ്രിയോ ബാക്ടീരിയ കണ്ടെത്തിയെന്ന പരിശോധനാ ഫലം cwrdm ആരോഗ്യവകുപ്പിനും പഞ്ചായത്തിനും കൈമാറി
മാവൂര്‍ തെങ്ങിലക്കടവിലെ വാടക കെട്ടിടങ്ങളില്‍ താമസിച്ചു വരികയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ഒഴിഞ്ഞു പോയത്. വൃത്തിഹീനമായ ചുറ്റുപാടില്‍ ഇവിടെ താമസിച്ചിരുന്ന 2 ബംഗാള്‍ സ്വദേശികള്‍ക്ക് കഴിഞ്ഞ ദിവസം കോളറ സ്ഥിരീകരിച്ചിരുന്നു. cwrdm നടത്തിയ പരിശോധനയില്‍ ഇവര്‍ ഉപയോഗിച്ചു വന്ന കുടിവെള്ളത്തില്‍ കോളറ പരത്തുന്ന വിബ്രിയോ ബാക്ടീരിയ കണ്ടെത്തുകയും ചെയ്തു. നാട്ടുകാരുടെ പ്രതിഷേധം കൂടി പരിഗണിച്ചാണ് പഞ്ചായത്ത് സര്‍വ്വകക്ഷി യോഗം വിളിച്ച് ഒഴിപ്പിക്കല്‍ നടപടി പ്രഖ്യാപിച്ചത്. അനധികൃത താമസക്കാരെയാണ് ഒഴിപ്പിക്കുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി മുനീറത്ത് പറഞ്ഞു.

അതേസമയം വിബ്രിയോ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, പ്രദേശത്ത് ആരോഗ്യ വകുപ്പും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ജലസ്രോതസ്സുകളില്‍ ക്ലോറിനേഷന്‍ നടന്നു വരുന്നു. മാവൂര്‍ പഞ്ചായത്തിലെ മുഴുവന്‍ അനധികൃത താമസക്കാരേയും ഒഴിപ്പിക്കാന്‍ പഞ്ചായത്തും നടപടി തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News