നിഷാമിന് ജാമ്യം നല്‍കരുത്; ബന്ധുവിന്റെ ജാമ്യാപേക്ഷ വിശ്വസനീയമല്ലെന്നും കോടതിയില്‍ സര്‍ക്കാര്‍ വിശദീകരണം

കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ വിശദീകരണം. ബന്ധുവിന്റെ ജാമ്യാപേക്ഷ വിശ്വസനീയമല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. നിഷാമോ, ഭാര്യയോ ജാമ്യാപേക്ഷ നല്‍കിയിട്ടില്ലന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

 
ശിക്ഷ റദാക്കണമെന്ന ഹര്‍ജിക്കൊപ്പം നിഷാം സമര്‍പ്പിച്ച അപ്പീലിനൊപ്പം ജാമ്യ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ ജാമ്യാപേക്ഷ നിയമപരമല്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. കേസ് വ്യാഴാഴ്ച പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News