പീഡനക്കേസില്‍ വിന്‍സെന്റ് അകത്ത് തന്നെ; ജാമ്യം നിഷേധിച്ച് കോടതി

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോവളം എംഎല്‍എ എം.വിന്‍സെന്റിന് ജാമ്യമില്ല. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്ക് സ്വാധീനമുള്ളതിനാല്‍ പരാതിക്കാരിയുടെ ജീവന് പോലും ഭീഷണിയുണ്ടാകുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യപേക്ഷ തള്ളിയത്.

മുന്‍പ് പ്രോസിക്യൂഷന് അനുകൂലമായി മൊ‍ഴി നല്‍കിയ ഒരു പളളിയിലെ വെെദികനും കന്യാസ്ത്രീയും മൊ‍ഴി മാറ്റിയത് പ്രതിയുടെ സ്വാധീനം മൂലമാണെന്ന പൊലീസ് വാദം കോടതി അംഗീകരിച്ചു. ഇരുവരും മുന്‍പ് പൊലീസിന് നല്‍കിയ മൊ‍ഴിയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധച്ച ശേഷമായിരുന്നു കോടതിയുടെ നടപടി. ഈ സാഹചര്യങ്ങള്‍ ആകെ പരിശോധിച്ച ശേഷമായിരുന്നു വിന്‍സെന്‍റിന്‍റെ ജാമ്യം കോടതി നിഷേധിച്ചത്.

വിന്‍സെന്‍റിന് ജാമ്യം നിഷേധിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായി. ജാമ്യത്തിനായി ഒരിക്കല്‍ കൂടി സെഷന്‍സ് കോടതിയെ സമീപ്പിക്കണോ അതോ നേരിട്ട് ഹൈക്കോടതിയെ സമീപ്പിക്കണമോ എന്ന് പ്രതിഭാഗം ഉടന്‍ തീരുമാനം എടുക്കും

പരാതിക്കാരിയായ വീട്ടമ്മയെ വിന്‍സെന്റ് രണ്ടു തവണ പീഡിപ്പിച്ചെന്നാണ് കേസ്. പീഡനവും നിരന്തര ഭീഷണിയും സഹിക്കാന്‍ വയ്യാതെ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് വീട്ടമ്മയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കൊല്ലം സിറ്റി പൊലീസ് കമീഷണറായിരുന്ന അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News