മലപ്പുറം വീണ്ടും കാല്‍പന്തുലഹരിയിലേക്ക്; ഐ ലീഗ് ആവേശത്തിലേക്ക് കാഴ്ചക്കാര്‍ ഒഴുകും

മലപ്പുറം: ഫെഡറേഷന്‍ കപ്പിന് ശേഷം മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍ നീണ്ടകാത്തിരിപ്പിനൊടുവില്‍ ഇപ്പോള്‍ വലിയ പ്രതീക്ഷയിലാണ്. കാര്യങ്ങള്‍ കരുതിയതുപോലെ നടന്നാല്‍ ഐ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പയ്യനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തില്‍ അരങ്ങേറും. രാജ്യത്തെ മികച്ച എട്ടു ക്ലബ്ബുകള്‍ മാറ്റുരച്ച ഫെഡറേഷന്‍ കപ്പ് മികച്ച രീതിയില്‍ നടത്തിയ മഞ്ചേരിക്ക് ഐ ലീഗും നടത്താനാവും. കാണികളുടെ കാര്യത്തില്‍ ആശങ്കയും വേണ്ട.
ഗോകുലം എഫ് സി എന്ന പ്രഫഷനല്‍ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് മഞ്ചേരി പയ്യനാട് സ്റ്റേഡിയമാക്കാനാണ് ക്ലബ്ബ് അധികൃതര്‍ക്ക് താല്‍പ്പര്യം. മലപ്പുറത്തെ ഫുട്ബാള്‍ ആരാധകരുടെ പിന്തുണ ടീമിന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ക്ലബ്ബിന്റെ ആഗ്രഹം സഫലമായാല്‍ ഗോകുലം ഐ ലീഗിലെത്തിയാല്‍ ഹോം മത്സരങ്ങള്‍ മഞ്ചേരിയില്‍ നടക്കും. നേരത്തെ കോട്ടപ്പടി സ്‌റ്റേഡിയത്തില്‍ പരീശീലനം നടത്തിയിരുന്ന ഗോകുലം എഫ് സി പിന്നീട് സര്‍വകലാശാലാ ഗ്രൗണ്ടിലേക്ക് മാറ്റിയിരുന്നു.

ഇവിടെ സ്ഥിരമായി കായിക മേളകള്‍ നടക്കുന്നത് പരിശീലനത്തെ ബാധിച്ചിരുന്നു. ഇന്നുമുതല്‍ പയ്യനാടാണ് പരിശീലനം. താരങ്ങള്‍ക്ക് താമസ സൗകര്യവും സ്റ്റേഡിയത്തിനടുത്ത് ഒരുക്കിയിട്ടുണ്ട്. ഫഌ് ലൈറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടിവരും. മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍ മറ്റെല്ലാം മറന്ന് ഐ ലീഗിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News