ഇടതുസര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് കമല്‍ഹാസന്‍; സംഘപരിവാറിന്റെ വ്യാജപ്രചരണങ്ങളെ പൊളിച്ചെടുക്കി പ്രമുഖര്‍

ദില്ലി: സംഘപരിവാര്‍ നേതാക്കള്‍ കേരളത്തെ കുറിച്ച് വ്യാജപ്രചരണം നടത്തുമ്പോള്‍ കേരളത്തെ പ്രകീര്‍ത്തിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള പ്രശസ്ത വ്യക്തികള്‍ രംഗത്ത്.

കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് സിനിമാതാരം കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു. കൃത്യനിര്‍വ്വഹണത്തില്‍ കേരള പൊലീസ് മാതൃകയാണെന്ന് മുന്‍ സുപ്രീംകോടതി ജസ്റ്റിസ് കെടി തോമസ് ചൂണ്ടിക്കാട്ടി. സമാധാനം നിലനിര്‍ത്താനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങളെ ആധ്യാത്മിക നേതാവ് ശ്രീം എം പ്രകീര്‍ത്തിച്ചു. കേരളത്തിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പരസ്യത്തിലാണ് പ്രമുഖരുടെ പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തിയത്.

ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ കേരളത്തെ താറടിച്ചു കാണിക്കാനുള്ള പ്രചരണം വിവിധ മേഖല സംസ്ഥാനത്തെ പ്രകീര്‍ത്തിക്കുന്നത്. സംഘപരിവാര്‍ പ്രചരണങ്ങള്‍ കേരളം ഇന്ന് ദേശീയ മാധ്യമങ്ങളില്‍ നല്‍കിയ പരസ്യത്തിലാണ് കേരളത്തിന്റെ നേട്ടങ്ങള്‍ പ്രമുഖര്‍ സാക്ഷ്യപ്പെടുത്തുന്നത്.

മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെടി തോമസിന്റെ കേരളത്തെ കുറിച്ചുള്ള വാക്കുകള്‍ ഇങ്ങനെ. കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. കുറ്റകൃത്യങ്ങള്‍ നടന്നാല്‍ മുഖം നോക്കാതെ ഉടന്‍ തന്നെ കുറ്റവാളികളെ പിടികൂടാനും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും കേരള പൊലീസ് സാധിക്കാറുണ്ട്. സമൂഹവും അത്തരം ഇടപെടലുകളാണ് പൊലീസില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസ് കെടി തോമസ് ചൂണ്ടിക്കാട്ടുന്നു.

ആത്മീയാചാര്യനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ശ്രീ എം സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങളെ അഭിനന്ദിച്ചു. സമഗ്ര വികസനത്തിന്റെ പാതയിലേക്ക് കേരളത്തെ നയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മാതൃകാപരമായ നടപടികള്‍ക്ക് സാധിക്കുമെന്നാണ് ശ്രീം എമ്മിന്റെ ആശംസ.

കേരളത്തിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ദേശീയ മാധ്യമങ്ങളില്‍ നല്‍കിയ പരസ്യത്തിലാണ് പ്രമുഖ വ്യക്തികളുടെ പ്രതികരണങ്ങല്‍ ഉല്‍പ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here