ഇനി ലക്ഷ്യം കളിക്കളത്തിലേക്കുള്ള വരവാണെന്ന് ശ്രീശാന്ത്; ശ്രീ ഉടന്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന് ടിസി മാത്യു

കൊച്ചി: ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായതോടെ വളരെയധികം സന്തോഷത്തിലാണ് ശ്രീശാന്തിന്റെ കുടുംബാംഗങ്ങള്‍. മധുരം വിളമ്പിയും പടക്കം പൊട്ടിച്ചുമാണ് ശ്രീയുടെ കുടുംബം കോടതിവിധി ആഘോഷിച്ചത്.

കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ശ്രീശാന്ത് പീപ്പിളിനോട് പറഞ്ഞു. വിലക്ക് നീക്കിയതോടെ ഇനി കളിക്കളത്തിലേക്ക് എത്താനുളള ശ്രമമാണ് തന്റെ ലക്ഷ്യമെന്ന് ശ്രീശാന്ത് പറഞ്ഞു.

ശ്രീശാന്തിനെ പിന്തുണച്ച എല്ലാവര്‍ക്കും അമ്മ സാവിത്രി ദേവി നന്ദിയറിയിച്ചു. ശ്രീശാന്ത് ഉടന്‍ കളിക്കളത്തിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് ടിസി മാത്യുവും പ്രതികരിച്ചു.

ഇടപ്പളളി അഞ്ചുമന ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് ഭാര്യയും കുട്ടികളും അടക്കം ശ്രീയുടെ കുടുംബം കഴിഞ്ഞ ആറ് മാസമായി താമസിക്കുന്നത്. ബിസിസിഐ വിലക്ക് പ്രഖ്യാപിച്ചതോടെ വീട്ടില്‍ സ്വന്തമായി പ്ലേ ഗ്രൗണ്ട് നിര്‍മ്മിച്ചാണ് ശ്രീശാന്ത് പരിശീലിച്ച് വരുന്നത്. ശ്രീശാന്തിന് അഭിനന്ദനപ്രവാഹവുമായി നിരവധി പേരാണ് വീട്ടിലേക്ക് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News