സന ഫാത്തിമയുടെ തിരോധാനം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം; പ്രാര്‍ത്ഥനകളുമായി ഒരു നാട്

കാസര്‍ഗോഡ്: നാലുവയസുകാരി സന ഫാത്തിമയുടെ തിരോധാനം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം. വെള്ളരിക്കുണ്ട് സിഐ സുനില്‍ കുമാറിനാണ് അന്വേഷണചുമതല. കാണാതായി അഞ്ചു ദിവസം കഴിഞ്ഞിട്ടും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രത്യേകഅന്വേഷണസംഘത്തെ നിയോഗിച്ചത്.

പാണത്തൂരിലെ ഇബ്രാഹിമിന്റെ മകള്‍ സന ഫാത്തിമയെ വ്യാഴാഴ്ച വൈകിട്ടാണ് വീടിന് സമീപത്ത് നിന്ന് കാണാതായത്. സമീപത്തെ പുഴയില്‍ ഒഴുക്കില്‍പ്പെട്ടതാകാം എന്ന ധാരണയില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. വീടിന് സമീപത്തെ ഓടയിലെ പൈപ്പിന് സമീപം കട്ടിയുടെ കുടയും ചെരുപ്പുകളും കണ്ടെത്തിയിരുന്നു. കുട്ടി വെള്ളത്തില്‍ ഒഴുകിപ്പോയതാകാം എന്ന നിഗമനത്തില്‍ ബന്ധുക്കളും നാട്ടുകാരും അപ്പോള്‍ തന്നെ തെരച്ചില്‍ തുടങ്ങുകയായിരുന്നു.

എന്നാല്‍ മകള്‍ക്ക് വെള്ളം പേടിയാണെന്നാണ് പിതാവ് ഇബ്രാഹിം പറയുന്നത്. അവളെ കാണാതായത് വെള്ളത്തില്‍ വീണായിരിക്കില്ല. എന്നാലും ഭാഗ്യക്കേടുമൂലം അങ്ങനെ സംഭവിച്ചതാണെങ്കിലോ എന്നു സ്വയം സമാധാനിച്ച് നാട്ടുകാരുടെയും പൊലീസിന്റെയും ശ്രമങ്ങളുമായി സഹകരിക്കുകയാണ്.’ ഇബ്രാഹിം പറയുന്നു.
ദിവസങ്ങള്‍ നീണ്ട തെരച്ചിലിലും കുട്ടിയെ കണ്ടെത്താനാകാത്തത് ദുരൂഹത സൃഷ്ടിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News