‘മോദിയെ കളിയാക്കരുത്, കളിയാക്കിയാല്‍ നിന്നെ കൊല്ലും’; സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റിന് വധഭീഷണിയുമായി സംഘപരിവാര്‍

തിരുവനന്തപുരം: മോദിയെ പരിഹസിച്ചാല്‍ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി സംഘപരിവാര്‍. കൊല്ലം സ്വദേശിയും പ്രമുഖ സേഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റുമായ ഷാജി ചാള്‍സിന് നേരയൊണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എന്ന് അവകാശപെടുന്ന ഒരാള്‍ വധഭീഷണി കത്ത് അയച്ചിരിക്കുന്നത്.

നിരന്തരമായി സംഘികളെ കളിയാക്കിയതാണ് സംഘപരിവാര്‍ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ഇനി ഇത് ആവര്‍ത്തിക്കരുതെന്നും ആവര്‍ത്തിച്ചാല്‍ ഷാജി ചാള്‍സിന്റെ കൈയ്യും കാലും വെട്ടുമെന്നും ഭീഷണി കത്തില്‍ പറയുന്നു. ഷാജിയുടെ ഭാര്യയുടെ അമ്മയുടെ പേരിലാണ് കത്ത് ലഭിച്ചത്. കത്തില്‍ ഉടനീളം ഭീഷണിയും അസഭ്യ പ്രയോഗവുമാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്രമോദിയെ ഹിറ്റ്‌ലറിനോട് സാദൃശ്യപെടുത്തി ഷാജി ചാള്‍സ് ചെയ്ത വീഡിയോ ലക്ഷകണക്കിന് ആളുകളാണ് കണ്ടത്. കൂടാതെ സമകാലിക സംഭവങ്ങളില്‍ സംഘപരിവാര ശക്തികള്‍ക്കെതിരെ അതിശക്തമായ വിമര്‍ശനമാണ് ഷാജി ചാള്‍സ് നടത്തുന്നത്. ഇതാണ് സംഘികളെ പ്രകോപിപ്പിച്ചത്. വധഭീഷണി ഉണ്ടായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഷാജിയുടെ കുടുംബം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel