തിരുവനന്തപുരം നഗരത്തില്‍ ഗുണ്ടാവേട്ട ശക്തമാക്കുമെന്ന് കമ്മീഷണര്‍ പി.പ്രകാശ്; ജനമൈത്രി പൊലീസിന്റെ പ്രവര്‍ത്തനം ശക്തിപെടുത്തും

തിരുവനന്തപുരം: നഗരത്തിലെ ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിന് ഗുണ്ടവേട്ട ശക്തമാക്കുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശ്. ജനമൈത്രി പൊലീസിന്റെ പ്രവര്‍ത്തനം ശക്തമാക്കുമെന്നും ആവശ്യമെങ്കില്‍ താന്‍ നേരിട്ട് തന്നെ രാത്രികാലത്ത് റോന്ത് ചുറ്റുമെന്നും പി.പ്രകാശ് പീപ്പിളിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.

സമീപകാല രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കൊണ്ട് വിവാദത്തിലായ നഗരത്തില്‍ സമാധാനം ഉറപ്പ് വരുത്തുക എന്നതിനാണ് പുതിയ സിറ്റി പൊലീസ് കമ്മീഷണറുടെ ആദ്യ പരിഗണന. അക്രമങ്ങള്‍ ഉണ്ടായതിന് ശേഷം ഇടപെടുക എന്നതിനല്ല, മറിച്ച് ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടാവുമ്പോള്‍ തന്നെ ഇടപ്പെട്ട് പ്രശനം അവസാനിപ്പിക്കുക എന്നതിനാവും മുന്‍ഗണനയെന്ന് പി.പ്രകാശ് പറഞ്ഞു.

കേന്ദ്ര മനുഷ്യവകാശ കമ്മീഷന്‍ നിയോഗിച്ച പ്രത്യേക പൊലീസ് സംഘത്തിന് ആവശ്യമായ എല്ലാ സഹായവും സിറ്റി പൊലീസ് ചെയ്ത് കൊടുക്കും. എന്നാല്‍ കേസ് ഡയറി പോലെയുളള രഹസ്യരേഖകള്‍ പരിശോധിക്കാന്‍ അനുവദിക്കില്ല. ജനമൈത്രി പൊലീസിന്റെ പ്രവര്‍ത്തനം ശക്തിപെടുത്തും, നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം തേടും. രാത്രികാല പൊലീസ് പെട്രോളിങ്ങ് നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് ആവശ്യമെങ്കില്‍ താന്‍ നേരിട്ട് റോന്ത് ചുറ്റുമെന്നും പ്രകാശ് പറഞ്ഞു.

കോയമ്പത്തൂര്‍ സ്വദേശിയായ പി.പ്രകാശ് നേരത്തെ കൊല്ലം, തൃശൂര്‍ കമ്മീഷണറായും, എറണാകുളം ഡിസിപിയായും, തിരുവനന്തപുരം റൂറല്‍ എസ്പിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004 ഐപിഎസ് ബാച്ചിലെ കേരളാ കേഡര്‍ ഉദ്യോഗസ്ഥനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News