പ്രവാസി മലയാളികള്‍ക്കൊരു ആശ്വാസവാര്‍ത്ത; ഡിവിഡന്റ് പെന്‍ഷന്‍ പദ്ധതിയെന്ന ആശയവുമായി പി.ടി കുഞ്ഞുമുഹമ്മദ്

തൃശൂര്‍: പ്രവാസികള്‍ക്ക് ഡിവിഡന്റ് പെന്‍ഷന്‍ പദ്ധതിയെന്ന ആശയവുമായി നോര്‍ക്ക വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.ടി കുഞ്ഞുമുഹമ്മദ്. തവണകളായി നിക്ഷേപം സ്വീകരിച്ച് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭ്യമാക്കുന്ന ആശയത്തിന്റെ കരട് രൂപരേഖ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ആദ്യ ഘട്ടത്തില്‍ പതിനായിരം കോടിയിലധികം രൂപ നിക്ഷേപമായി എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പദ്ധതി സംസ്ഥാന സര്‍ക്കാരിനും ഗുണം ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

കുടുംബം പുലര്‍ത്താന്‍ നാടും വീടും ഉപേക്ഷിച്ചുള്ള യാതനകള്‍ക്കൊടുവില്‍ ഏറെ പ്രതീക്ഷകളോടെയാണ് ഓരോ പ്രവാസിയും മടങ്ങിയെത്തുന്നത്. എന്നാല്‍ സ്ഥിരമായി കിട്ടിയിരുന്ന വരുമാനം ഇല്ലാതാവുന്നതോടെ ബന്ധുക്കളുടെ അവഗണന മാത്രമാണ് ഇവരില്‍ പലര്‍ക്കും നേരിടേണ്ടി വരുന്നത്. വാര്‍ദ്ധക്യ കാലത്ത് പ്രവാസികള്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ കണക്കിലെടുത്താണ് ഇവര്‍ക്കായി പെന്‍ഷന്‍ പദ്ധതി എന്ന ആശയം ഉടലെടുത്തത്. വിദേശത്ത് ജോലി ചെയ്യുമ്പോള്‍ തന്നെ പണം നിക്ഷേപമായി സ്വീകരിച്ച്, മടങ്ങിയെത്തുമ്പോള്‍ ഡിവിഡന്റ് പെന്‍ഷന്‍ നല്‍കുക എന്ന ആശയം നോര്‍ക്ക വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.ടി കുഞ്ഞുമുഹമ്മദ് മുഖ്യമന്ത്രിക്കു മുമ്പില്‍ സമര്‍പ്പിച്ചു.

തവണകളായി നിക്ഷേപിക്കുന്ന തുക പ്രവാസിയുടെയും ജീവിത പങ്കാളിയുടെയും കാലശേഷം മാത്രമാവും അവകാശികള്‍ക്ക് തിരികെ നല്‍കുക. ആദ്യ ഘട്ടത്തില്‍ തന്നെ പതിനായിരം കോടിയിലധികം രൂപയുടെ നിക്ഷേപം ലഭിക്കുമെന്നതിനാല്‍, പദ്ധതി നടപ്പായാല്‍ സര്‍ക്കാരിന് ഗുണം ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ ആശങ്കകള്‍ അകറ്റാന്‍ നിരവധി ക്ഷേമപദ്ധതകള്‍ പരിഗണനയിലുണ്ടെന്ന് പി.ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News