ജിയോയുടെ കേബിള്‍ മോഷ്ടിച്ച യുവാവ് പിടിയില്‍

ഇടുക്കി: റിലയന്‍സ് ജിയോയുടെ ഒബ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍. മോഷ്ടിച്ച കേബിള്‍ സ്വന്തം സ്ഥാപനത്തിനായി ഉപയോഗിച്ചിരുന്ന പാലാകടപ്പട്ടൂര്‍ സ്വദേശി പുളിമൂട്ടില്‍ ബിജു മാത്യുവാണ് ഇടുക്കി പൊലീസിന്റെ പിടിയിലായത്.

കേബിള്‍ മോഷ്ടിച്ച് സ്വന്തം നെറ്റ്‌വര്‍ക്കില്‍ ഉപയോഗിച്ച് വരുന്നതിനിടെയാണ് ബിജു മാത്യു പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 4116 മീറ്റര്‍ നീളമുള്ള കേബള്‍ പൊലീസ് കണ്ടെടുത്തു. ഇത് 19 കഷ്ണങ്ങളാക്കി വിവിധയിടങ്ങളില്‍ ഉപയോഗിച്ച നിലയിലായിരുന്നു. ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള കേബിളാണ് ഇടുക്കി സബ് ഇന്‍സ്‌പെക്ടര്‍ ടിസി മുരുകന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.

പ്രൈം മീഡിയ അസോസിയേറ്റ്‌സ് എന്ന പ്രാദേശിക നെറ്റ്‌വര്‍ക്കാണ് ബിജു നടത്തുന്നത്്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളെ കൂടാതെ മോഷണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ഇടുക്കി ജില്ലയിലെ നെറ്റ്‌വര്‍ക്ക്് ശൃംഖല, ഇടുക്കി വിഷന്‍ നെറ്റ് വര്‍ക്കിന്റെ വാഴത്തോപ്പ്് മേഖല ഓപ്പറേറ്റര്‍ കൂടിയായിരുന്നു ബിജു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News