അപകടത്തില്‍ പരിക്കേറ്റ യുവാവ് ചികിത്സ കിട്ടാതെ മരിച്ചു

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് ചികിത്സ നിഷേധിച്ചതായി പരാതി. തമിഴ്‌നാട് തിരുനല്‍വേലി സ്വദേശി മുരുഗനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കൂട്ടികടയില്‍ വെച്ച് അപകടം ഉണ്ടാവുന്നത്.

ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വെന്റിലേറ്റര്‍ സൗകര്യമില്ലാത്തതിനാല്‍ ട്രാക്കിനെ വിവിരം അറിയിച്ചു. ട്രാക്ക് പ്രവര്‍ത്തകരെത്തി സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ചികിത്സ നല്‍കിയില്ലെന്നു പറയുന്നു.

തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോള്‍ ചികിത്സിക്കാന്‍ തയാറായില്ലെന്നാണ് ട്രാക്ക് പ്രവര്‍ത്തകരുടെ ആരോപണം. തിരുവന്തപുരത്തെ മറ്റ് സ്വകാര്യ ആുപത്രികളിലും സമാന അനുഭവം ഉണ്ടായതായും തുടര്‍ന്ന് പരിക്കേറ്റ മുരുഗനുമായി ആമ്പുലന്‍സ് ചാത്തന്നൂര്‍ പോലീസിന്റെ സഹായത്തോടെ ആസീസിയാ മെഡിക്കല്‍ കോളേജിലെത്തിയെങ്കിലും ന്യൂറോ സര്‍ജന്‍ ഇല്ലെന്ന കാരണത്താല്‍ ചികിത്സ നിഷേധിച്ചതായി പറയുന്നു തുടര്‍ന്ന് കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്കേറ്റ മുരുഗന്റെ ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News