ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നു ; വിഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്ന് നടന്‍ ദിലീപിനെ വിഡിയോ കോണ്‍ഫറന്‍ സിംഗ് വഴി ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കും. അതിനിടെ ഡി സിനിമാസ് അടച്ചുപൂട്ടിയ ചാലക്കുടി നഗരസഭയുടെ നടപടിക്കെതിരെ ദിലീപിന്റെ സഹോദരന്‍ അനൂപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ദിലീപ് നാളെ വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയും സമര്‍പ്പിച്ചേക്കും.റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് നടന്‍ ദിലീപിനെ അങ്കമാലി കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹാജരാക്കുക.

ദിലീപിനായി അഡ്വ കെ രാംകുമാറിന് പകരം അഡ്വ. ബി രാമന്‍പിളളയാകും ഹാജരാകുക. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് അഡ്വ കെ രാംകുമാര്‍ വക്കാലത്ത് ഒഴിഞ്ഞത്.

റിമാന്‍ഡ് നീട്ടി നല്‍കുകയാകും ഇന്ന് അങ്കമാലി കോടതി ചെയ്യുക. ദിലീപീന്റെ ആരോഗ്യനില സംബന്ധിച്ചുളള കാര്യങ്ങള്‍ കോടതി ചോദിച്ചറിയും. ദിലീപിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതേസമയം ദിലീപ് നാളെ വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചേക്കും.

അപ്പുണ്ണി അന്വേഷണ സംഘത്തിന് മുന്പാകെ ഹാജരായ സാഹചര്യവും ഇതുവരെ കേസിലെ സുപ്രധാന തെളിവായ നടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്താത്ത സാഹചര്യവും ചൂണ്ടിക്കാട്ടിയാകും ഹൈക്കോടതിയെ സമീപിക്കുക.

പുതിയ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് അഡ്വ ബി രാമന്‍പിളള ആവശ്യപ്പെടും. അതിനിടെ ഡി സിനിമാസ് അടച്ചുപൂട്ടിയ ചാലക്കുടി നഗരസഭയുടെ നടപടിക്കെതിരേ ദിലീപിന്റെ സഹോദരന്‍ അനൂപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമവിരുദ്ധ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അനൂപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയില്‍ നിന്നുളള നിരവധി പേരെ ഇനിയും ചോദ്യം ചെയ്‌തേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News