ബിജെപി മെഡിക്കല്‍ കോളേജ് കോഴ; ബിജെപി നേതാക്കളുടെ മൊഴിയെടുപ്പ് ഇന്ന്

ബിജെപി മെഡിക്കല്‍ കോളേജ് കോഴ.  ബിജെപി നേതാക്കള്‍ ഇന്ന് മെഴി നല്‍കും. ബിജെപി സംസ്ഥാനനേതൃത്വത്തെ പ്രതികൂട്ടിലാക്കിയ മെഡിക്കല്‍കോളേജ് കോഴ അഴിമതി സംബന്ധിച്ചുള്ള അന്വേഷണത്തില്‍ വിജിലന്‍സിന് മുന്നില്‍ ബിജെപി നേതാക്കള്‍ ഇന്ന് മൊഴി നല്‍കും.

ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാന പ്രകാരം അന്വേഷണ കമ്മീഷനംഗങ്ങളായ ബിജെപി വൈസ് പ്രസിഡന്റ് കെ.പി.ശ്രീശന്‍,സംസ്ഥാന സെക്രട്ടറി എ.കെ.നസീര്‍ എന്നിവരാണ് വിജിലന്‍സിന് മൊഴി നല്‍കാന്‍ എത്തുന്നത്.

അതേസമയം മെഡിക്കല്‍ കോഴ വ്യക്തികേന്ദ്രീകൃതമാണെന്നും പാര്‍ട്ടി നേതാക്കള്‍ക്ക് കോഴയില്‍ പങ്കില്ലെന്നും വിശദീകരിച്ച് മൊഴി നല്‍കാനാണ് കെ.പി.ശ്രീശനോടും എ.കെ.നസീറിനോടും ഗ്രൂപ്പ് നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel