തേപ്പ് ‘ഇനി മുതല്‍ ഓണ്‍ലൈനിലും

പ്രണയം തകരുമ്പോള്‍ ‘ന്യൂ ജെന്‍’ സുലഭമായി ഉപയോഗിക്കുന്ന വാക്കാണ് തേപ്പ്. എന്നാല്‍ ആ തേപ്പല്ല ഈ തേപ്പ്. കുളിച്ച് ടിപ്പ് ടോപ്പായി പുറത്തിറങ്ങണമെങ്കില്‍ അലക്കി തേച്ച വസ്ത്രങ്ങള്‍ മലയാളിക്ക് ‘മസ്റ്റാണ് ‘. ആ നിര്‍ബന്ധങ്ങളെ ഒന്നാന്തരം കച്ചവട തന്ത്രമാക്കി മാറ്റുന്നത് ഇപ്പോള്‍ തമിഴ് നാട്ടുകാരാണ്.

നിരവധി തമിഴ് മക്കളുടെ ഉപജീവന മാര്‍ഗ്ഗമാണ് ഇന്ന് തേപ്പ്. ഈ തേപ്പും ഇപ്പോള്‍ ഹൈടെക്കായി കഴിഞ്ഞു. തുണി തേക്കുന്നതിന് ഓണ്‍ലൈന്‍ സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും വരെ ഇന്ന് ലഭ്യമാണ്. ‘സുലേഖ ആപ്പ് ‘ ആണ് അതില്‍ ഫെയ്മസ്.

ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം പ്രസിങ് അഥവ അയണിങ് എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യണം. വീട്ടില്‍ വന്ന് തുണികള്‍ എടുക്കുന്നതിനും ഇസ്തിരിയിട്ട് തിരികെ വീട്ടില്‍ എത്തിക്കുന്നതിനുമുള്ള ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.തുടര്‍ന്ന് ഇ മെയില്‍ ഐഡി ,ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കിയാല്‍ ഡെലിവറി ബോയ് വീട്ടില്‍ വന്ന് വസ്ത്രങ്ങള്‍ ശേഖരിച്ച് കൊണ്ടു പോകും.

ആവശ്യപ്പെടുന്ന സമയത്ത് തന്നെ അവ ഇസ്തിരിയിട്ട് വീട്ടിലെത്തിക്കുകയും ചെയ്യും.തുണിയലക്കല്‍, ഡ്രൈ ക്ലീനിങ് എന്നീ സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാണ്. വസ്ത്രത്തിന്റെ എണ്ണത്തിനനുസരിച്ച് ഓണ്‍ലൈനായിത്തന്നെ പണവും അടയ്ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here