അല്‍ ജസീറയെ അടച്ചുപൂട്ടി ഇസ്രായേല്‍; സ്വതന്ത്യത്തിന് വിലങ്ങിടാന്‍ നോക്കേണ്ടെന്ന് അല്‍ ജസീറ

പാലസ്തീന്‍ വിഷയത്തില്‍ ഇസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിനാല്‍ പ്രതികാര നടപടിയുമായി ഇസ്രായേല്‍.അല്‍ ജസീറയുടെ ഇസ്രായേലിലെ ഓഫീസ് പൂട്ടാനും ജേര്‍ണലിസ്റ്റുകളുടെ അംഗീകാരം എടുത്തുമാറ്റാനും ഇസ്രായേല്‍ തീരുമാനിച്ചു. ചാനലിന് രാജ്യത്തുള്ള പ്രവര്‍ത്തന സ്വാതന്ത്യം പൂര്‍ണ്ണമായും റദ്ദാക്കാനുള്ള നിയമനടപടികളും ഒപ്പം പൂര്‍ത്തിയാക്കുമെന്ന് ഇസ്രായല്‍

കമ്മ്യൂണിക്കേഷന്‍ മിനിസ്റ്റര്‍ അയൂബ് കാര ഔദ്യോഗികമായി അറിയിച്ചു. ഞായറാഴ്ച ജറുസലേമില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പത്രസമ്മേളനത്തിലും നിന്ന് അല്‍ ജസീറ റിപ്പോര്‍ട്ടമാരെ പ്രവേശിപ്പിച്ചില്ല.

സുന്നി അറബ് രാജ്യങ്ങള്‍ പോലും അല്‍ ജസീറയുടെ ഓഫീസുകള്‍ പൂട്ടുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഞങ്ങളും അല്‍ ജസീറയുടെ അനുമതി അവസാനിപ്പിക്കുന്നതെന്ന് ഇസ്രായേല്‍ ന്ത്രി പറയുന്നു. ചാനലിന്റെ പ്രവര്‍ത്തന സ്വാതന്ത്യം നിഷേധിക്കാനുള്ള ഇസ്രായേല്‍ നീക്കത്തിനെതിരെ അല്‍ ജസീറ അപലപിച്ചു. വിഷയത്തെ നിയമപരമായി നേരിടുമെന്ന് അല്‍ ജസീറ പ്രസ്താവനയിറക്കി.

അല്‍ അഖ്സ പ്രശ്നം തെറ്റായ തരത്തില്‍ ചിത്രീകരിച്ച് സംപ്രേക്ഷണം ചെയ്ചതുവെന്ന ഇസ്രായേല്‍ ഭരണകൂടത്തിന്റെ ആരോപണത്തേയും അല്‍ ജസീറ തള്ളിപ്പറഞ്ഞു. ഇനിയും പലസ്തീന്‍ വിഷയങ്ങള്‍ സത്യസന്ധമായും പൂര്‍ണ്ണ സ്വാതന്ത്യത്തോടയും കവര്‍ ചെയ്യുമെന്ന് അല്‍ ജസീറ വ്യകതമാക്കി.

ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ ഹമാസിനേയും പലസ്തീനേയും പിന്തുണയ്ക്കുന്ന നിലപാടാണ് അല്‍ ജസീറ സ്വീകരിച്ചിരുന്നത്. ഗാസയിലെ രൂക്ഷമായ സംഘര്‍ഷാവസ്ഥ അതേപടി പകര്‍ത്തി ലേകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച അല്‍ ജസീറയോട് ഇസ്രായേലിന് ഇക്കാര്യത്തില്‍ വലിയ വിദ്വോഷമുണ്ട്.

ഹമാസിനെ സഹായിക്കുന്നതും സാമ്പത്തിക സഹായം നല്‍കുന്നതും ഖത്തറാണ് എന്നും അല്‍ ജസീറ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് എന്നുമാണ് ഇസ്രായേല്‍ ആരോപിക്കുന്നത്.\ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ സൗദി സഖ്യത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു അല്‍ ജസീറ ചാനല്‍ ഖത്തര്‍ അടച്ചുപൂട്ടണം എന്നത്. ഖത്തര്‍ ആ ആവശ്യം അംഗീകരിച്ചില്ല. ഖത്തര്‍ ഭരണം കയ്യാളുന്ന രാജകുടുംബമാണ് അല്‍ ജസീറയ്ക്ക് ഫണ്ട് നല്‍കുന്നത്. ഈജിപ്ത്, സൗദി അടക്കമുള്ള രാജ്യങ്ങളില്‍ ഇതിനോടകം തന്നെ ചാനല്‍ അടച്ചുപൂട്ടിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News