ഗുജറാത്തില്‍ രാജ്യസഭ തിരഞ്ഞെടുപ്പ് ഇന്ന്; കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് നിര്‍ണായകം

അഹമ്മദാബാദ്: ഗുജറാത്തില്‍ ഇന്ന് രാജ്യസഭ തിരഞ്ഞെടുപ്പ്. ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്ക് നാല് പേരാണ് മത്സര രംഗത്തുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അഹമ്മദ് പട്ടേലിന് തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ഏഴു കോണ്‍ഗ്രസ് എം എല്‍ എ മാര്‍ രാജി വച്ച് ബി ജെ പി പാളയത്തില്‍ പോയതും വോട്ടു ചോര്‍ച്ച ഉണ്ടാകാനുള്ള സാധ്യതയുമാണ് അഹമ്മദ് പട്ടേലിന്റെ നില പരുങ്ങലില്‍ ആക്കുന്നത്.

ബി ജെ പി സ്വാധീനിക്കുമെന്ന ആശങ്കയില്‍ ഒരാഴ്ചയില്‍ ഏറെ ബാംഗ്ലൂരിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ച 44 കോണ്‍ഗ്രസ് എം എല്‍ എ മാരെ ഇന്നലെ ഗുജറാത്തില്‍ തിരിച്ചെത്തിച്ചു.തന്ത്രങ്ങള്‍ മെനയാന്‍ അമിത് ഷായും ഇന്നലെ തന്നെ ഗുജറാത്തില്‍ എത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News