ഇടതു സര്‍ക്കാരിനെ പിന്തുണച്ച് സാമൂഹിക മാധ്യങ്ങളില്‍ പോസ്റ്റിട്ടു; പ്രവാസി മലയാളി യുവാവിന്റെ ഭാര്യക്ക് ആര്‍ എസ് എസ്സിന്റെ ഭീഷണിക്കത്ത്

ഇടതു സര്‍ക്കാരിനെ പിന്തുണച്ച് സാമൂഹിക മാധ്യങ്ങളില്‍ പോസ്റ്റിട്ടതിന് പ്രവാസി മലയാളിയായ യുവാവിന്റെ് ഭാര്യയ്ക്ക് സംഘപരിവാരിന്റെ വധ ഭീഷണി കത്ത് കൊല്ലം മതിലില്‍ സ്വദേശി ഷാജി ചാള്‍സിന്റെ ഭാര്യക്കാണ് ഊമ കത്ത് ലഭിച്ചത്.

ഇടതുപക്ഷ അനുഭാവിയായ ഷാജി മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചും സംഘപരിവാറിന്റെ മനുഷ്യത്വമില്ലായ്മയെ ചോദ്യം ചെയ്തും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് മേദിയെ ഹിറ്റലറുമായി ഉപമിച്ച് വീഡിയൊ ഉള്‍പ്പടെ ഇട്ട ഫെയിസ്ബുക്ക് പോസ്റ്റിനെതിരെയാണ് പേരുവെളിപ്പെടുത്താതെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഊമ കത്ത് വിദേശത്ത് ജോലിചെയ്യുന്ന ഷാജിയുടെ ഭാര്യക്കയച്ചിരിക്കുന്നത്.

,ഭീഷണി ഇങ്ങനെ ബിജെപി ആര്‍.എസ്.എസ് വിരുദ്ധ പോസ്റ്റുകള്‍ ഇടുന്നത് നിര്‍ത്തിയില്ലെങ്കില്‍ മക്കള്‍ക്ക് അച്ചനായി ഭൂമുഖത്ത് അധികം കാലം അവനുണ്ടാകില്ലെന്ന് കത്തില്‍ ഭീഷണിപ്പെടുത്തുന്നു.

ഭീഷണിക്കു പുറമെ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അസഭ്യ വര്‍ഷവും ഉണ്ട് നരേന്ദ്രമോദി 10 വര്‍ഷം രാജ്യം ഭരിക്കുമെന്നും തങ്ങള്‍ക്ക് ശക്തിയുണ്ടെന്നും ഈ കത്ത് കിട്ടിയ ശേഷവും ഷാജിയെ നിരീക്ഷിക്കുമെന്നും തങ്ങളെ അനുസരിച്ചില്ലെങ്കില്‍ നാട്ടിലെത്തുമ്പോള്‍ കയ്യും കാലുമൊന്നും കാണില്ലെന്നും പറയുന്നു.ഊമ് കത്തയക്കുന്നവര്‍ ഭീരുക്കളാണെന്ന് പരിഹസിച്ചുകൊണ്ട് ഷാജി രംഗത്തെത്തി.

കഴിഞ്ഞ ദിവസമാണ് ഷാജിയുടെ കൊല്ലത്തെ വീട്ടില്‍ ഊമ കത്ത് ലഭിച്ചത്. സ്ത്രീ സുരക്ഷയോടുള്ള വെല്ലുവിളിയയാണ് സംഘപരിവാര്‍ ഭീഷണിയെകാണുന്നതിനാല്‍ . പോലീസില്‍ പരാതി പെടാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News