യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവം; അഞ്ച് ആശുപത്രികള്‍ക്കെതിരെ കേസെടുത്തു; കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെന്ന് ഡിജിപി

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ അഞ്ച് ആശുപത്രികള്‍ക്കെതിരെ കേസെടുത്തു. തമിഴ്നാട് തിരുന്നല്‍വേലി സ്വദേശി മുരുകനാണ് ചികിത്സ കിട്ടാതെ മരിച്ചത്. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഡിജിപി വ്യക്തമാക്കി. ആശുപത്രിയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് കൊല്ലത്ത് ഉണ്ടായത്.

ഇന്നലെ രാത്രിയാണ് കൊല്ലം കൂട്ടികടയില്‍ വെച്ചുണ്ടായ അപകടത്തില്‍ മുരുകന് ഗുരുതരമായി പരുക്കേല്‍ക്കുന്നത്. കൊട്ടിയം കിംസ് ആശുപത്രിയില്‍ മുരുകനെ എത്തിച്ചെങ്കിലും അവിടെ വെന്റിലേറ്റര്‍ സൗകര്യമുണ്ടായിരുന്നില്ല.

തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ കോളേജായ മെഡിസിറ്റിയിലേയ്ക്ക് കൊണ്ട് പോയെങ്കിലും കൂടെ ബന്ധുക്കള്‍ ആരുമില്ലെന്ന കാരണം പറഞ്ഞ് ചിക്തസ നിഷേധിച്ചു.കൊല്ലം അസീസിയ, മെഡിട്രീന, ആശുപത്രികളിലും മുരുകന് ചികിത്സ നിഷേധിച്ചു.

തിരുവന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നില്ല. തിരുവന്തപുരത്തെ മറ്റ് സ്വകാര്യ ആശുപത്രികളുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോഴും സമാന അനുഭവം ഉണ്ടായതായും ട്രാക്ക് പ്രവര്‍ത്തകര്‍ പറഞ്ഞു. രാവിലെ ഏഴ്മണിയോടെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴെയ്ക്കും മുരുകന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

ചികിത്സ നിഷേധിച്ച സംഭവം ദുഖകരവും ദൗര്‍ഭാഗ്യകരവുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ആംബുലന്‍സ് ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൃത്യവിലോപം നടത്തിയ അഞ്ച് ആശുപത്രികള്‍ക്കെതിരെ പൊലിസ് കേസെടുത്തു.

മനുഷ്യാവകാശ കമ്മീഷനും കേസെടുക്കുകയും, പൊലീസിനോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ മെഡിസിറ്റി ആശുപത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉണ്ടായി. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രക്കകത്തുകയറി എംഡിയെ ഉപരോധിച്ചു.യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News