താരരാജാവിന്റെ പിറന്നാള്‍ ആഘോഷം; ബിഗ് ബിയുടെ താക്കീത്

ബോളിവുഡിന്റെ മെഗാസ്റ്റാര്‍ അമിതാബ് ബച്ചന് ഒക്ടോബര്‍ 11ന് 75ന്റെ നിറവിലേക്ക്. പിറന്നാളിന് ആഘോഷങ്ങളൊന്നുമുണ്ടാവില്ലെന്ന് അറിയിച്ച ബച്ചന്‍ ഇതുമായി ബന്ധപ്പെട്ട് ചടങ്ങുകളൊന്നും സംഘടിപ്പിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ബച്ചന്റെ പിറന്നാള്‍ വന്‍ സംഭവമായി ആഘോഷിക്കാന്‍ ആരാധകര്‍ ഒരുങ്ങുന്നു എന്ന സൂചനകള്‍ വരാന്‍ തുടങ്ങിയതോടെയാണ് അതു വിലക്കികൊണ്ട് ബച്ചന്‍ ബ്ലോഗില്‍ കുറിപ്പെഴുതിയത്. ബച്ചന്റെ 75-ാം പിറന്നാള്‍ ആഘോഷിക്കുമെന്ന് പലരും ഭീഷണി മുഴക്കിയിട്ടുണ്ട്.

അത്തരമൊരു ചടങ്ങ് ഉണ്ടാവില്ലെന്ന് അറിയിക്കട്ടെ. ആരെങ്കിലും ചടങ്ങ് നടത്തിയാല്‍ അതിന് എന്റെ അനുമതിയോ അംഗീകാരമോ ഉണ്ടാവില്ല. കുടുംബാംഗങ്ങളായാലും ശരി സുഹൃത്തുക്കളായാലും ശരി ആഘോഷപരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് പിന്‍മാറണം’- ബച്ചന്‍ കുറിപ്പില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News