346 രൂപ; അവിടെയും ദിലീപിന് തിരിച്ചടി

കൊച്ചി: വൈദ്യുതി ബില്ലില്‍ കുടിശിക വരുത്തിയ നടന്‍ ദിലീപിന്റെ പേരിലുള്ള വീടിന്റെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. കാഞ്ഞാര്‍ കൈപ്പയിലെ വീടിന്റെ വൈദ്യുതി ബന്ധമാണ് കെഎസ്ഇബി വിച്ഛേദിച്ചത്.

നാലു തവണത്തെ കുടിശികയാണ് ദിലീപ് മുടക്കിയത്. 346 രൂപയാണ് കുടിശിക. കുര്യാട്ടുമലയില്‍ തൊമ്മന്‍ തൊമ്മന്റെ പേരിലാണ് കണക്ഷന്‍. സ്ഥലം പലതവണ കൈമറിഞ്ഞെങ്കിലും കെഎസ്ഇബിയിലെ കണ്‍സ്യൂമര്‍ നമ്പര്‍ മാറിയിരുന്നില്ല.

അതേസമയം, നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ റിമാന്‍ഡിലുള്ള നടന്‍ ദിലീപിനെ ഇന്നു വീണ്ടും കോടതിയില്‍ ഹാജരാക്കും. വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് ഹാജരാക്കുക. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാലാണ് ഹാജരാക്കുന്നത്. ദിലീപിനെ കോടതിയില്‍ ഹാജരാക്കുമ്പോഴുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് കോടതി വീഡിയോ കോണ്‍ഫറന്‍സിങ് അനുവദിച്ചത്.

ദിലീപിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തു. രക്തസമ്മര്‍ദം സാധാരണ നിലയിലാണ്. ദിലീപിന്റെ ചെവിയുടെ സന്തുലിതാവസ്ഥ തെറ്റി അവശനിലയിലാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ജയിലധികൃതര്‍ അറിയിച്ചു. ദിലീപിന് ചെറിയ ജലദോഷവും നേരിയ കാലുവേദനയുമുണ്ട്. അതിനു മരുന്ന് നലകിയിട്ടുണ്ട്. ദിലീപ് ജയിലില്‍ എത്തിയ ശേഷം മുടിയും താടിയും മുറിച്ചിട്ടില്ലെന്നും ജയിലധികൃതര്‍ സൂചിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News