കുരീപ്പുഴയുടെ കവിത കോപ്പിയടിച്ചു പ്രസിദ്ധീകരിച്ചു; വാരികയെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

മലയാളികള്‍ നെഞ്ചേറ്റിയ കവിയാണ് കുരീപ്പുഴ ശ്രീകുമാര്‍. കുരീപ്പുഴയുടെ ഓരോ കവിതയും മലയാളികള്‍ക്ക് ഹൃദിസ്ഥവുമാണ്. ആ കുരീപ്പുഴയുടെ കവിത കോപ്പിയടിച്ച് വേറൊരാളുടെ പേരില്‍ പ്രസിദ്ധീകരിച്ചാല്‍ ആളുകള്‍ വെറുതെ വിടുമോ.

കുരീപ്പുഴയുടെ അമ്മ മലയാളം എന്ന കവിതയിലെ വരികള്‍ അതുപോലെ കോപ്പിയടിച്ച് അമ്മ അറിയാന്‍ എന്ന പേരിലാണ് മലയാളത്തിലെ പ്രമുഖ വാരിക പ്രസിദ്ധീകരിച്ചത്. സരിഗ മുരളീധരന്‍ എന്ന കവയിത്രിയുടെ പേരിലാണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

‘കാവ്യക്കുരുക്കളില്‍ താരാട്ടുപാട്ടിന്റെ’ എന്നു തുടങ്ങുന്ന കവിതയിലെ വരികളില്‍ ചെറിയ മാത്രം മാറ്റമാണ് ഈ കവിയിത്രി വരുത്തിയിരിക്കുന്നത്. വാരികയെ വിമര്‍ശിച്ച് നിരവധി കമന്റുകളാണ് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News