ദിലീപ് അകത്ത് തന്നെ; റിമാന്‍ഡ് കാലാവധി നീട്ടി

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 22 വരെയാണ് റിമാന്‍ഡ് നീട്ടിയത്.

എന്തെങ്കിലും ശാരീരിക പ്രശ്‌നങ്ങളുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു ദിലീപിന്റെ മറുപടി. തുടര്‍ന്ന് റിമാന്‍ഡ് 14 ദിവസത്തേക്ക് നീട്ടുന്നതായി കോടതി അറിയിക്കുകയായിരുന്നു.

വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ദിലീപിനെ കോടതിയില്‍ ഹാജരാക്കുമ്പോഴുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് കോടതി വീഡിയോ കോണ്‍ഫറന്‍സിങ് അനുവദിച്ചത്.

അതേസമയം, ദിലീപിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തു. രക്തസമ്മര്‍ദം സാധാരണ നിലയിലാണ്. ദിലീപിന്റെ ചെവിയുടെ സന്തുലിതാവസ്ഥ തെറ്റി അവശനിലയിലാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ജയിലധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News