‘ഈ മലയാള നടിയെ വിവാഹം ചെയ്യാന്‍ തയ്യാറാണെന്ന് ചിമ്പു’; സത്യാവസ്ഥ ഇങ്ങനെ

താനും നടി ഓവിയ ഹെലനും വിവാഹിതരാകുന്നു എന്ന് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ചിമ്പു. വിവാഹവാര്‍ത്ത ചിലര്‍ കെട്ടിച്ചമച്ചതാണെന്ന് ചിമ്പു വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

ചിമ്പു പറയുന്നു: ‘ചില സംസ്‌കാരമില്ലാത്ത മനുഷ്യര്‍ എല്ലാ കാലത്തും എന്നെ ലക്ഷ്യമിടുകയും എന്റെ പേര് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് എനിക്ക് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ബിഗ്‌ബോസിലെ ഒരു നടിയുടെ പേരുമായി എന്നെ ചേര്‍ത്ത് പ്രചരിപ്പിക്കുന്നത് വേദനയുളവാക്കുന്നതും അപമാനിക്കുന്നതുമാണ്.’

ഓവിയയെ വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണെന്നും ധൈര്യശാലിയും ആത്മവിശ്വാസമുള്ളവളുമാണ് ഓവിയയെന്നും ചിമ്പു ട്വീറ്റ് ചെയ്തു എന്നായിരുന്നു വ്യാജപ്രചരണങ്ങള്‍. ബിഗ് ബോസ് ഷോയില്‍ നിന്ന് ഓവിയ പുറത്തുപോയതിനെ തുടര്‍ന്ന് ചിമ്പു ആശംസകള്‍ അര്‍പ്പിച്ചിരുന്നു. ഈ വാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കവേയാണ് വ്യാജവാര്‍ത്ത പ്രചരിച്ചത്. തമിഴ് സിനിമാ മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തതോടെയാണ് ചിമ്പു വിശദീകരണവുമായി രംഗത്തെത്തിയത്.

പൃഥ്വിരാജ് ചിത്രം ‘കങ്കാരു’വിലൂടെയാണ് ഓവിയ ഹെലന്‍ അഭിനയരംഗത്ത് എത്തിയത്. മലയാളത്തില്‍ അഞ്ചോളം സിനിമകളിലും വേഷമിട്ടിട്ടുണ്ട്. എന്നാല്‍ സിനിമകളില്‍ നിന്ന് ലഭിക്കാത്ത സ്വീകാര്യത ബിഗ് ബോസിലൂടെ ഓവിയ നേടിയിരുന്നു. സഹതാരത്തോട് ചൂടായതോടെയാണ് ഓവിയ ഷോയുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. ‘നീങ്ക ഷട്ടപ്പ് പണ്ണുങ്ക’ എന്നൊരു ഡയലോഗോടെയായിരുന്നു അത്. ഗഞ്ച കറുപ്പ് എന്ന മത്സരാര്‍ഥി തനിക്കിഷ്ടമില്ലാത്തത് എന്തോ പറഞ്ഞപ്പോഴായിരുന്നു ഓവിയയുടെ മറുപടി. ഇതിന് പിന്നാലെയാണ് ഓവിയ ഷോയില്‍ നിന്ന് പുറത്തായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News