തൊഴിലാളികള്‍ക്ക് കൂലിയുമില്ല നഷ്ടപരിഹാരവുമില്ല; തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കാന്‍ കേന്ദ്ര നീക്കം

ഇന്ത്യന്‍ ഗ്രാമങ്ങളിലെ പട്ടിണി മാറ്റിയ പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതി. ഗ്രാമങ്ങളിലെ മിനിമം വേതനം വന്‍ തോതില്‍ ഉയര്‍ത്തി.  എന്നാല്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്രത്തിന് തെല്ലും താല്പര്യം ഇല്ല.

പണിയെടുത്തശേഷം 15 ദിവസങ്ങള്‍ക്കുളളില്‍ കൂലികൊടുത്തില്ലെങ്കില്‍ തൊഴിലാളിക്ക് നഷ്ടപരിഹാരം നല്‍കണം. മിക്കിടത്തും തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് കൂലികിട്ടുന്നില്ല. നിയമപ്രകാരം കേന്ദ്രം നഷ്ടപരിഹാരമായി നല്‌കേണ്ടത് 1,208 കോടി രൂപയാണ്.

എന്നാല്‍ 519 കോടി മാത്രമേ നല്കാനുളളൂ എന്നതാണ് കേന്ദ്രനിലപാട്. കാരണമാണ് വിചിത്രം. കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ച്ചമൂലം ഉണ്ടായ കാലതാമസം നഷ്ടപരിഹാരം ലഭിക്കാനുളള മാനദണ്ധങ്ങളുടെ പരിധിയില്‍ വരില്ലത്ര.

നിയമത്തില്‍ ഇല്ലാത്ത വ്യവസ്ഥകള്‍ അടിച്ചേല്പിക്കുമ്പോള്‍ ഇന്ത്യയിലെ തൊഴിലാളികള്‍ക്കുണ്ടാകുന്ന നഷ്ടം 689 കോടി രൂപ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News