ഒരു ജീവനായി പ്രര്‍ത്ഥനയോടെ കാത്തിരിക്കുന്നു കൊടുവള്ളി ഗ്രാമം

പുതുപ്പാടി :കൈതപ്പൊയിലില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഖദീജ നിയയ്ക്ക വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് ഒരു ഗ്രാമം. കാരണം ഒരു കുടുംബത്തിന്റെ പ്രതീക്ഷ മുഴുവന്‍ ഇനി ആ പത്തുവയസ്സുകാരിയിലാണ്.

നാടിനെ നടുക്കിയ പുതുപ്പാടി അപകടത്തില്‍ നിയയുടെ 2 കുടപ്പിറപ്പുകള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതേ അപകടം തന്നെ നിയയുടെ ഉമ്മാമ്മയെയും ഉപ്പൂപ്പയെയും കവര്‍ന്നെടുത്തിരുന്നു.

ഒരേ ദിവസം ഉമ്മയെയും ബാപ്പയെയും 2 കുഞ്ഞ് മക്കളെയും നഷ്ട്ടപ്പെട്ട നിയയുടെ ഉമ്മ സഫീനയ്ക്കും ബാപ്പ മജീദിനും ഇനിയുള്ള പ്രതീക്ഷയും ജീവിതവും ഈ ജീവനില്‍ മാത്രമാണ്.  ഈ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ വിങ്ങിപ്പൊട്ടുകയാണ് കരുവന്‍ പോയിലിലെ നിയയുടെ വീട്ടിലെത്തുന്നവര്‍.

മലയമ്മ അയഞ്ചേറ്റ് മുക്ക് ബേസിക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 5-ാം ക്ലാസുകാരിയാണ് നിയ. അപകടത്തില്‍ പരിക്കേറ്റ നിയ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News