സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി; വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനസര്‍ക്കാരുകള്‍

ദില്ലി: രാജ്യത്തെ സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനസര്‍ക്കാരുകളാണെന്നും കോടതി വ്യക്തമാക്കി.

ഇക്കാര്യത്തില്‍ തീരുമാനം പറയേണ്ടത് കോടതിയല്ലെന്നും വിഷയം കോടതിയുടെ പരിധിയില്‍ വരുന്നതല്ലെന്നും ജസ്റ്റിസ് എം.ബി ലോക്കൂര്‍ അധ്യക്ഷനായ ബഞ്ച് വിധിച്ചു.

ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ യോഗ നിര്‍ബന്ധമാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News