കൊല്ലത്ത് ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവം; 5 ആശുപത്രി അധികൃതര്‍ക്ക് പോലീസ് നോട്ടീസ് നല്‍കി

കൊല്ലത്ത് ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മരിച്ച സംഭവത്തില്‍ 5 ആശുപത്രി അധികൃതര്‍ക്ക് പോലീസ് നോട്ടീസ് നല്‍കി ഉദ്യോഗസ്ഥരേയും ജീവനക്കാരേയും ചോദ്യം ചെയ്യും. മനപൂര്‍വ്വ മല്ലാത്ത നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്.ആശുപത്രികള്‍ക്കെതിരേ നടപടിവേണമെന്നും അര്‍ഹമായ നഷ്ടപരിഹാരം വാങി നല്‍കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

കൊല്ലത്തെ മെഡിസിറ്റി, മെഡിട്രീന, അസീസിയ,തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, എസ്.യു.റ്റി റോയല്‍ എന്നീ ആശുപത്രികള്‍ക്കെതിരാണ് പോലീസ് കേസ്. ഈ ആശുപത്രികളിലെ ഉദ്യോഗസ്ഥരേയും ജീവനക്കാരേയും പോലീസ് ചോദ്യം ചെയ്യും.

രേകഖളും പിടിച്ചെടുക്കും അതെ സമയം മരിച്ച മുരുഗന്റെ ബന്ധുക്കള്‍ മാധ്യമങ്ങളേയും സംസ്ഥാന സര്‍കാരിനേയും അഭിനന്ദിച്ചു. മരിച്ച മുരുഗന്റെ കുടുംബത്തിന് നഷ്ട പരിഹാരം വാങ്ങിനല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരികണമെന്നും ബന്ധുകള്‍ ആവശ്യപെട്ടു.ഭാര്യ മുരുഗമ്മാളും മകന്‍ ഗോകുലും മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു.

കൊല്ലം എ.ഡി.എം ആശുപത്രിയിലെത്തി നടപടികള്‍ക്ക് നേതൃത്വം നല്‍കി. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോസ്റ്റ്മാര്‍ട്ടത്തിനും തുടര്‍ന്ന് മൃതദേഹം തിരുനല്‍വേലിയിലെത്തിക്കാനും ഡി.വൈ.എഫ്.ഐയുടെ ആമ്പുലന്‍സ് വിട്ടുകൊടുത്തു കൂടാതെ സിപിഐഎം,ഡിവൈഎഫ്‌ഐ 10000 രൂപ വീതം ശേഖരിച്ച് മുരുഗന്റെ ഭാര്യയ്ക്ക് കൈമാറി. അതേ സമയം മുരുഗന്റെ ബന്ധുക്കള്‍ ആമ്പുലന്‍സ് ആവശ്യപ്പെട്ടിരുന്നില്ലെന്ന ജില്ലാ ആശുപത്രി അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News