ബിജെപി വീണ്ടും കുരുക്കില്‍; സതീഷ് നായര്‍ക്കെതിരെ പരാതിയുമായി പത്തനംതിട്ടയിലെ കോളേജ്; കോഴ്‌സിന്റെ പേരില്‍ തട്ടിയെടുത്തത് 18 ലക്ഷം രൂപ

പത്തനംതിട്ട: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനത്തിന്റെ ദില്ലിയിലെ പി.ആര്‍.ഒ സതീഷ് നായര്‍ക്കെതിരെ വീണ്ടും പരാതി. പത്തനംതിട്ടയിലുള്ള സെന്റ് ഗ്രിഗോറിയസ് മെമ്മോറിയല്‍ സെന്റ് ജോണ്‍സ് എഡ്യുക്കേഷണല്‍ ആന്റ് സോഷ്യല്‍ ട്രസ്റ്റാണ് ബിജെപി കോഴ അന്വേഷിക്കുന്ന വിജിലന്‍സിന് പരാതി നല്‍കിയത്. പത്തനംതിട്ടയില്‍ പുതിയ കോഴ്‌സിനുള്ള അനുമതി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് സതീഷ് നായര്‍ തട്ടിയത് 18 ലക്ഷം രൂപയാണെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

ബിജെപിയുടെ മെഡിക്കല്‍ കോഴ വിവരങ്ങള്‍ പുറത്തു വന്നതിന് തൊട്ടു പിന്നാലെ തന്നെ പത്തനംതിട്ടയിലും വര്‍ഷങ്ങള്‍ക്ക് മുമ്പെ സതീഷ് നായര്‍ നടത്തിയ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഈ സംഭവത്തില്‍ പണം നഷ്ടപ്പെട്ട കോളേജധികൃതര്‍ രേഖാ മൂലം പരാതി നല്‍കിയത്.

കോഴ കേസ് അന്വേഷിക്കുന്ന സംസ്ഥാന വിജിലന്‍സ് എസ്.പി ജയകുമാറിന് മുമ്പാകെ സെന്റ് ഗ്രിഗോറിയസ് മെമ്മോറിയല്‍ സെന്റ് ജോണ്‍സ് എഡ്യുക്കേഷണല്‍ ആന്റ് സോഷ്യല്‍ ട്രസ്റ്റ് സെക്രട്ടറി മേഴ്‌സി ജോണാണ് പരാതിക്കാരി. എഐസിടിഇയില്‍ നിന്നും എം.ബി.എ, എം.സി.എ കോഴ്‌സുകള്‍ക്ക് അനുമതി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് സതീഷ് നായര്‍ 18 ലക്ഷം രൂപ വാങ്ങിയെന്നും ഇതില്‍ 8 ലക്ഷം രൂപ അക്കൗണ്ട് വഴിയും 10 ലക്ഷം രൂപ കൈയില്‍ വാങ്ങുകയുമാണ് ചെയ്തതെന്നും പരാതിയില്‍ പറയുന്നുണ്ട്.

എട്ട ലക്ഷം രൂപ നല്‍കിയതിന് എസ്.ബി.ഐയുടെ നോയിഡ ബ്രാഞ്ചിലെ സ്വന്തം അക്കൗണ്ടിന്റെ ചെക്ക് സതീഷ് നായര്‍ കോളേജധികൃതര്‍ക്ക് ഒപ്പിട്ട് നല്‍കിയിരുന്നു. പണം വാങ്ങുകയും പറഞ്ഞ കാര്യം നടപ്പിലാക്കി തരാതിരിക്കുകയും ചെയതപ്പോള്‍ പത്തനംതിട്ട കോടതിയില്‍ മാനേജ്‌മെന്റ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സതീഷ് നായര്‍ക്ക് ഹാജരാകാന്‍ കോടതി നോട്ടീസ് നല്‍കിയിരുന്നെങ്കിലും സതീഷ് നായര്‍ ഇതുവരെയും ഹാജരായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News