അണ്ടര്‍ 17 ഫുട്‌ബോളില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ ചിലിയെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ യുവനിര

മെക്‌സികോ സിറ്റി: ഫുട്‌ബോളില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ ചിലിയെ തളച്ച് ഇന്ത്യന്‍ യുവനിര. ഒരു ഗോള്‍പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യ അപ്രതീക്ഷിത സമനില നേടിയത്.അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം കൂട്ടി മെക്‌സികോ സിറ്റിയില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ഫുട്‌ബോള്‍ മത്സരത്തില്‍ ചിലിക്കെതിരെ ഇന്ത്യയ്ക്ക് ആവേശ സമനില.

ലാറ്റിനമേരിക്കന്‍ കരുത്തരായ ചിലിയോട് ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യ സമനില നേടിയത്. മെക്‌സികോയ്‌ക്കെതിരെ 5-1നും കൊളംബിയയോട് 3-0നും ഇന്ത്യ പരാജയപ്പെട്ടിരുന്നു. തുടരെയുള്ള പരാജയങ്ങള്‍ക്ക് ശേഷം ലോക റാങ്കിംഗില്‍ 7ാം സ്ഥാനത്തുള്ള ചിലിയോട് നേടിയ സമനില ഇന്ത്യക്ക് ഏറെ ആത്മ വിശ്വാസം പകരുന്നു.

40ാം മിനിട്ടില്‍ ഇന്ത്യയുടെ മോശം പ്രതിരോധം മുതലെടുത്ത് ചിലി ലക്ഷ്യം കാണുകയായിരുന്നു. രണ്ടാം പകുതിയില്‍ നോഗ്ദംബ നൗറെയാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. അവസാനിമിഷം ഇന്ത്യന്‍ ടീം പത്ത് പേരായി ചുരുങ്ങിയെങ്കിലും ഇന്ത്യന്‍ പ്രതിരോധം തകര്‍ക്കുവാന്‍ ചിലിയ്ക്ക് സാധിച്ചില്ല. ഇന്ത്യന്‍ ആരാധകര്‍ക്ക് വളരെ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here