കുനിയില്‍ ഇരട്ടക്കൊലക്കേസ് ; ഫിറോസ് ഖാന്‍ ഖത്തറിലേക്ക് കടന്നുവെന്ന് സൂചന

കുനിയില്‍ ഇരട്ടക്കൊലക്കേസിലെ മാപ്പുസാക്ഷി ഫിറോസ് ഖാന്‍ മുങ്ങി. കോടതി ഫിറോസ് ഖാന് ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. 20ലേറെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ വിചാരണതുടങ്ങാനിരിക്കേ മാപ്പുസാക്ഷി ഫിറോസ് ഖത്തറിലേക്ക് കടന്നുവെന്നാണ് കരുതുന്നത്

2012 ജൂണ്‍ പത്തിനാണ് കുനിയില്‍ അങ്ങാടിയില്‍ കൊളക്കാടന്‍ അബൂബക്കറും അബ്ദുല്‍ കലാം ആസാദും കൊല്ലപ്പെട്ടത്. കേസിലെ മാപ്പുസാക്ഷി പുള്ളിപ്പാടം വയലിലകത്ത് ഫിറോസ് ഖാനാണ് വിചാരണ തുടങ്ങാനിരിക്കെ മുങ്ങിയത്.  ഇയാള്‍ക്കെതിരേ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. രണ്ടുതവണ നോട്ടിസ് അയച്ചിട്ടും ഹാജരാകാത്ത ഫിറോസ് ഖാനെ അറസ്റ്റ് ചെയ്ത് കൊണ്ടുവരണമെന്നാണ് ഉത്തരവ്.

കോടതി അയച്ച നോട്ടിസ് ഇയാള്‍ ഖത്തറിലാണെന്നുകാണിച്ച് മടങ്ങുകയായിരുന്നു.സെപ്തംബര്‍ രണ്ടിനകം ഹാജരാകുകയോ അറസ്റ്റ് ചെയ്യുകയോ ഇല്ലാത്തപക്ഷം വീണ്ടും പ്രതിപട്ടികയില്‍ ചേര്‍ക്കാന്‍ പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കും.

നിലമ്പൂര്‍ മജിസ്ട്രേറ്റിന് മുമ്പാകെ നേരത്തേ നല്‍കിയ മൊഴി മാറ്റമില്ലാതെ അഡിഷനല്‍ സെഷന്‍സ് കോടതിയിലും നല്‍കുന്നുണ്ടോ എന്ന് വിചാരണയ്ക്കുമുമ്പ് പ്രോസിക്യൂട്ടര്‍മാര്‍ പരിശോധിക്കും. ഏറനാട് എം എല്‍ എ പി കെ ബഷീറിന്റെ പങ്ക് സംശയിച്ച കേസില്‍ മാപ്പുസാക്ഷി മുങ്ങിയത് ഏറെ ദുരൂഹതയുയര്‍ത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News