‘എവറസ്റ്റ് കീഴടക്കിയ’ പൊലീസ് ദമ്പതികള്‍ക്ക് പണി പോയി

മറ്റേതോ മലമുകളില്‍ കയറി നിന്ന് എവറസ്റ്റ് കീഴടക്കിയെന്ന് പ്രചരിപ്പിച്ച പൊലീസ് ദമ്പതികള്‍ക്ക് ‘പണി’ കിട്ടി. അതായത് സ്വന്തം പണി പോയി. പൂനെ പൊലീസില്‍ കോണ്‍സ്റ്റബിള്‍മാരായ ദിനേഷ് റാത്തോഡിനും ഭാര്യ തര്‍ക്കേശ്വരി റാത്തോഡിനുമാണ് പണി പോയത്. എവറസ്റ്റ് കീഴടക്കിയെന്ന് പറഞ്ഞ് വ്യാജ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് ഇരുവര്‍ക്കുമെതിരെ ഡിപ്പാര്‍ട്ട്‌മെന്റ് ചുമത്തിയ കുറ്റം.

പൊലീസ് ഉദ്യോഗസ്ഥരായ ദമ്പതികളെ സര്‍വീസില്‍ നിന്നും പുറത്താക്കി. വ്യാജ ചിത്രം പ്രചരിപ്പിച്ച് മഹാരാഷ്ട്ര പൊലീസിന് ചീത്തപ്പേരുണ്ടാക്കി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവരെ ജോലിയില്‍ നിന്നും പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷം മെയില്‍ എവറസ്റ്റ് കീഴടക്കിയെന്നായിരുന്നു ഇവരുടെ അവകാശവാദം. ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ചിത്രങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ നവംബറില്‍ ഇവരെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മൗണ്ട് എവറസ്റ്റ് കീഴടക്കുന്ന ആദ്യ ദമ്പതികളാണ് തങ്ങളെന്ന അവകാശ വാദമാണ് ഇവര്‍ ഉന്നയിച്ചത്. എന്നാല്‍ പ്രാദേശിക പര്‍വതാരോഹകര്‍ ഇങ്ങനെയൊരു ദമ്പതികള്‍ ഇവിടെ എത്തിയിട്ടില്ലെന്നും, ഇവര്‍ പുറത്ത് വിട്ടത് മോര്‍ഫ് ചെയ്ത ചിത്രങ്ങളാണെന്നും പറഞ്ഞതോടെയാണ് ഇവരിലെ കള്ളനും കള്ളിയും പുറത്താകുന്നത്. നേപ്പാള്‍ സര്‍ക്കാര്‍ ഈ ദമ്പതികളെ നേപ്പാളില്‍ കടക്കുന്നതിന് പത്ത് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയെന്നും സൂചനയുണ്ട്. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൂനെ പൊലീസ് നേപ്പാള്‍ സര്‍ക്കാരിനെയും സമീപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News