വിവാദങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും വിട; ഇനി മാംഗല്യം

വിവാദങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഒടുവില്‍ പ്രിയ താരം പ്രിയാമണി മുസ്തഫ രാജിന്റെ സ്വന്തമാകുന്നു. ഈ മാസം 23 ന് ബംഗളുരുവില്‍ വച്ചാണ് പ്രിയമണിയും മുസ്തഫയും തമ്മിലുള്ള വിവാഹം. മൂന്ന് മാസം മുമ്പ് പ്രിയയുടേയും, മുസ്തഫരാജിന്റേയും വിവാഹ നിശ്ചയം നടന്നിരുന്നു.

എന്നാല്‍ വിവാഹ നിശ്ചയ സമയത്ത് വിവാഹത്തിന്റെ തീയതി പറഞ്ഞിരുന്നില്ല. പ്രിയാമണി കമ്മിറ്റ് ചെയ്ത സിനിമകളുടെ തിരക്കുകള്‍ തീര്‍ന്നതിന് സേഷമാണ് താരത്തിന്റെ വിവാഹത്തീയതി അറിയിച്ചത്. ബിസിനസുകാരനായ മുസ്തഫ രാജും, പ്രിയാമണിയും തമ്മില്‍ പ്രണയത്തിലായിരുന്നു.

ബംഗുളുരുവില്‍ ഇവന്റ് മാനേജ്‌മെന്‍ര് ബിസിനസ് നടത്തുകയാണ് മുസ്തഫ രാജ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു IPL ചടങ്ങില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News