പള്‍സര്‍ സുനിക്ക് ജാമ്യം

കൊച്ചി: ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയാണ് സുനിക്ക് ജാമ്യം അനുവദിച്ചത്. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സുനിക്ക് പുറത്തിറങ്ങാനാവില്ല.

സുനിയെ കൂടാതെ കേസിലെ മറ്റു പ്രതികളായ വിജേഷ്, മേസ്തിരി സുനി, വിഷ്ണു എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. 20,000 രൂപയും തത്തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യം, എറണാകുളം ജില്ല വിട്ടുപോകരുത്, പിടിയിലാകാനുള്ള മറ്റു പ്രതികളുമായി ബന്ധപ്പെടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം.

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയവെ കാക്കനാട് ജയിലില്‍ വച്ചാണ് സുനി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്. നാദിര്‍ഷ, നടന്‍ ദിലീപ്, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ വിളിച്ചെന്നാണ് കണ്ടെത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News