ഫഹദിന് നസ്രിയയുടെ കിടിലന്‍ പിറന്നാള്‍ സമ്മാനം

സോഷ്യല്‍മീഡിയകളിലൂടെ ദമ്പതികള്‍ പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്നത് ആദ്യമല്ല. എന്നാല്‍ സെലിബ്രറ്റികള്‍ ആകുമ്പോള്‍ പിറന്നാള്‍ ആശംസയ്ക്ക് മധുരം ഏറും..

ഫഹദിന്റെ പിറന്നാള്‍ ദിനത്തിലെ നസ്രിയയുടെ ആശംസയ്ക്കായിരുന്നു ആരാധകര്‍ കാത്തിരുന്നത്. ആരാധകരെ ഒട്ടും തന്നെ നിരാശപ്പെടുത്തിയില്ല നസ്രിയ. ഹാപ്പി ബര്‍ത്ത്‌ഡേ ലൗ എന്ന തലക്കെട്ടോടെ ഫഹദിന്റെ കുഞ്ഞു നാളിലെ ഫോട്ടോയാണ് നസ്രിയ ഫേസ്ബുക്കില്‍ പങ്ക് വച്ചത്.

35-ാം പിറന്നാളാണ് ഫഹദ് ഇന്ന് ആഘോഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here