കൊല്ലപ്പെട്ട സിപിഐഎം പ്രവര്‍ത്തകരുടെ കണക്കുമായി ഇടത് എം പിമാര്‍; അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തി

ദില്ലി: കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ കേരളത്തില്‍ നിന്നുള്ള ഇടത് എം പിമാര്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തി.കേരളത്തില്‍ ക്രമസമാധാന നില തകരാറിലെന്ന പ്രചരണം ശരിയല്ലെന്ന് എം പി മാര്‍ അരുണ്‍ ജയ്റ്റ്‌ലിയെ ധരിപ്പിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ട സി പി ഐ എം പ്രവര്‍ത്തകരുടെ വിശദാംശങ്ങള്‍ എം പിമാര്‍ കേന്ദ്ര മന്ത്രിക്ക് കൈമാറി. കേരളത്തില്‍ സി പി ഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കാര്യം മനസ്സിലാക്കിയിട്ടുണ്ടെന്ന് ജയ്റ്റ്‌ലി മറുപടി നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം എം പിമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News