ഉപദേശിക്കാന്‍ വന്ന ബിജെപി നേതാവിനോട്, പോയി പണി നോക്കാന്‍ പറഞ്ഞ് പെണ്‍കുട്ടി; മറുപടി വൈറലായതോടെ നാണംകെട്ട് സംഘപരിവാര്‍

ദില്ലി: ഹരിയാനയിലെ ബിജെപി അധ്യക്ഷന്‍ സുഭാഷ് ബരാലെയുടെ മകന്‍ വികാസ് ബരാലെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ഉപദേശിക്കാന്‍ ചെന്ന ബിജെപി നേതാവിന് കിട്ടിയ മറുപടി സംഘപരിവാറിനെ നാറ്റിച്ചിരിക്കുകയാണ്. സംഭവത്തില്‍ യുവതിയെ കുറ്റപ്പെടുത്താന്‍ പോയ ബിജെപിയുടെ ഹരിയാനയിലെ ഉപാധ്യക്ഷന്‍ രംവീര്‍ ഭട്ടിക്കാണ് പെണ്‍കുട്ടിയുടെ മറുപടിയില്‍ ഉത്തരം മുട്ടിയത്.

രാത്രി റോഡിലൂടെ ചുറ്റിക്കറങ്ങാന്‍ എന്തിനാണ് യുവതിയെ അനുവദിച്ചത് എന്നായിരുന്നു രംവീര്‍ ഭട്ടി ചോദിച്ചത്. വൈകി മകളെ പുറത്ത് പോകാന്‍ അനുവദിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളേയയും രംവീറ്ക ഭട്ടി കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍ ഞാന്‍ പുറത്തോട്ട് പോകുന്ന സമയം നിങ്ങള്‍ അന്വേഷിക്കേണ്ട കാര്യമില്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. ഞാന്‍ എന്ത് ചെയ്യുന്നു, എവിടെ പോകുന്നു എന്നത് എന്റെയും, കുടുംബത്തിന്റെയും കാര്യമാണ്. നിങ്ങള്‍ പോയി നിങ്ങളുടെ നേതാവിന്റെ മകനെ ഉപദേശിക്കു എന്ന് കൂടി പെണ്‍കുട്ടി പറഞ്ഞതോടെ ഉപദേശിക്കാന്‍ പോയ രംവീര്‍ ഭട്ടി നാണംകെട്ട് മടങ്ങുകയായിരുന്നു. സ്ത്രീകളോടുള്ള സംഘപരിവാറിന്റെ കാഴ്ചപ്പാടാണ് ഹരിയാന ഉപാധ്യക്ഷന്റെ നടപടിയിലൂടെ പുത്തുവന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏത് സമയത്ത് ഇത്തരത്തില്‍ ഒരു സംഭവമുണ്ടായി എന്നല്ല, ഇങ്ങനെയൊരു സംഭവം നടന്നു എന്നതിലാണ് നാണക്കേടെന്നും പെണ്‍കുട്ടി പറഞ്ഞതോടെ തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരാണ് എന്ന ബിജെപിയുടെ അവകാശ വാദങ്ങളും പൊളിഞ്ഞു വീണിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News