നവ മാധ്യമത്തിന്റെ സാധ്യതകള്‍ മുതലെടുത്ത് പൂക്കളും കൂട്ടുകാരും

പത്തനംതിട്ട: നവമാധ്യമത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കാര്‍ഷിക പൂന്തോട്ട പരിപാലന രംഗത്ത് പുതിയ മാറ്റങ്ങള്‍ക്കായി നിലകൊള്ളുന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ് പൂക്കളും കൂട്ടുകാരും. ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൃഷിയെ പരിപാലിക്കുക എന്നതിനാണ് പ്രഥമ പരിഗണന. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി വിവധ പരിപാടികളും ശില്‍പശാലകളും ഈ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്.


കഴിഞ്ഞ തവണത്തെ ഒത്തുകൂടല്‍ സമൂഹത്തില്‍ ഒരു ചെറിയ മാറ്റത്തിന് തുടക്കം കുറിച്ചു കൊണ്ടായിരുന്നു. തിരുവനന്തപുരം, പൊങ്ങുംമൂട് ഏഘജ സ്‌കൂളില്‍ വച്ചായിരുന്നു പൂക്കളും കൂട്ടുകാരും ഒത്തുചേര്‍ന്നത്. കേവലം ഒരു ഒത്തുചേരലിനപ്പുറം വിത്ത്/തൈ കൈമാറലില്‍ ഒതുങ്ങി നില്‍ക്കാതെ വിദ്യാലയത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു പൂക്കളും കൂട്ടുകാരും. ഇതിന്റെ ഭാഗമായി ഒരു പച്ചക്കറി തോട്ടവും ഈ വിദ്യാലയത്തിലെ കുഞ്ഞു കൂട്ടുകാരുടെ മാനസികോല്ലാസത്തിനായി ഒരു ഉദ്യാനവും ഔഷധത്തോട്ടവും ഈ കൂട്ടായ്മ നിര്‍മ്മിച്ച് കൊടുത്തു.

സഹകരണം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രനായിരുന്നു കൂട്ടായ്മ ഉദ്ഘാടനം നിര്‍വഹിച്ചത്. പൂന്തോട്ട പരിപാലനം, ഓര്‍ക്കിഡ് കൃഷി, അടുക്കള തോട്ടം, ഹോം കംപോസ്‌റിംഗ്, കൃഷിവായ്പ്പകളും സബ് സിഡികളും, എന്നീ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ചര്‍ച്ചയും നടത്തി.


കൃഷി മനസ്സിന് സന്തോഷം പകരുക മാത്രമല്ല മറിച്ച് നമുക്ക് മുന്‍പില്‍ ഒരു ആദായ മാര്‍ഗം കൂടി തുറന്നിടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here