വ്യാപാര വ്യവസായി ഏകോപന സമിതി കോള കമ്പനിയില്‍ നിന്ന് അഞ്ചു കോടി രൂപ വാങ്ങി; ആരോപണവുമായി വ്യാപാരി വ്യവസായ സമിതി

കോഴിക്കോട്: വ്യാപാര വ്യവസായി ഏകോപന സമിതിക്കെതിരെ അഴിമതി ആരോപണവുമായി വ്യാപാരി വ്യവസായ സമിതി. കൊക്കകോള കമ്പനിയില്‍ നിന്ന് ഏകോപന സമിതി അഞ്ചു കോടി രൂപ വാങ്ങിയതായും വിലപേശല്‍ ആണ് വ്യാപാര വ്യവസായി ഏകോപന സമിതിയില്‍ നടത്തുന്നതെന്നും വ്യാപാരി വ്യവസായ സമിതി നേതാക്കള്‍ ആരോപിച്ചു.

അതിശക്തമായ അഴിമതി ആരോപണവുമായാണ് വ്യാപാരി വ്യവസായ സമിതി രംഗത്തെത്തിയിരിക്കുന്നത്. വ്യാപാര വ്യവസായി ഏകോപന സമിതി കൊക്കകോള കമ്പനിയില്‍ നിന്ന്് അഞ്ചു കോടി രൂപ വാങ്ങിയതായും ഉല്‍പ്പന്നം നിരോധിയ്ക്കും എന്നതിന്റെ പേരില്‍ വ്യാപാരി വ്യവയായി ഏകോപന സമിതി നടത്തുന്നത്് വിലപേശല്‍ ആണെന്നും വ്യാപാരി വ്യവസായ സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു പറഞ്ഞു.

ഹിന്ദുസ്ഥാന്‍ ലിവറുമായി ആദ്യം വിലപേശല്‍ നടത്തി. അതില്‍ നിന്ന് പണം തട്ടിയ ശേഷം ബ്ര്ിട്ടാനിയ ബിസ്‌കറ്റ് കമ്പനി ഉല്‍പ്പന്നങ്ങള്‍ നിരോധിയ്ക്കും എന്നതിന്റെ പേരില്‍ പുതിയ വിലപേശലുമായാണ് ഏകോപന സമിതി രംഗത്ത് എത്തിയിരിക്കുന്നത് എന്നും വ്യാപാരി വ്യവസായ സമിതി ആരോപിക്കുന്നു.

സംസ്ഥാന നേതാക്കള്‍ വന്‍കിട കമ്പനിയുമായി കോടികളുടെ അഴിമതി നടത്തുന്നതായും തെളിവുകള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടാനുമാണ് വ്യാപാരി വ്യവസായ സമിതിയുെട തീരുമാനം. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാ്ണ് ഗുരുതരമായ ആരോപണവുമായി വ്യാപാരി വ്യവസായ സമിതി രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel