‘ഞാന്‍ കേട്ടതില്‍ വച്ച് ഏറ്റവും മനോഹരമായ ശബ്ദം’; കിംഗ് ഖാന്റെ വാക്കുകള്‍, കുഞ്ഞ് ഗായിക യുംനയ്‌ക്കൊപ്പം മലയാളക്കരയ്ക്കും അഭിമാനം

ഈ ചെറുപ്രായത്തിലും ഇത്രയും മനോഹരമായ ശബ്ദം. ഞാന്‍ കേട്ടതില്‍ വച്ചേറ്റവും മനോഹരമായ ശബ്ദങ്ങളിലൊന്ന്. എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ ഈ ഗാനം കേള്‍ക്കാള്‍ ആഗ്രഹിക്കുന്നു. ബോളിവുഡിന്റെ ബാദ്ഷ ഷാറൂഖ് ഖാന്‍ ഇങ്ങനെയായിരുന്നു മലയാളത്തിന്റെ പ്രിയങ്കരിയായ കുഞ്ഞ് യുംനയെക്കുറിച്ച് പറഞ്ഞത്.

ഈ വാക്കുകള്‍ തന്റെ ജീവിതത്തില്‍ കേട്ടതില്‍വച്ച് കിട്ടിയ ഏറ്റവും മഹത്തരമായ സമ്മാനങ്ങളിലൊന്നായിരിക്കുമെന്നാണ് യുംന തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കിംഗ് ഖാന് ഹൃദയം കൊണ്ട് നന്ദിപറയാനും യുംന മറന്നില്ല. ഫേസ്ബുക്കില്‍ എല്ലാ സ്‌നേഹത്തോടെയും അവള്‍ കുറിച്ചു. നന്ദി ഷാറൂഖ് സാര്‍ നന്ദി. യുംനയുടെ പോസ്റ്റ് ഇതിനകം വൈറലായിട്ടുണ്ട്.


രാജ്യത്തെ നമ്പര്‍ വണ്‍ മ്യൂസിക് റിയാലിറ്റി ഷോ ആയ സീ ടിവിയിലെ സരിഗമപ ലിറ്റില്‍ ചാമ്പ്‌സ് 2017ലെ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുതല്‍ രാജ്യം യുംനയെന്ന കുഞ്ഞ് ഗായികയെ സ്‌നേഹത്തോടെയാണ് നോക്കുന്നത്. ഇന്ത്യന്‍ സംഗീത പ്രതിഭകളെ പോലും വിസ്മയിപ്പിച്ച യുംന ഏവരുടെയും മനം കവര്‍ന്നു കഴിഞ്ഞു.

സ്ലം ഡോഗ് മില്ല്യനയറിലെ ഭജയ് ഹോ’യെന്ന ഗാനം യുംന പാടിത്തകര്‍ത്തപ്പോള്‍ അഭിനന്ദനവുമായി എത്തിയത് സാക്ഷാല്‍ എ.ആര്‍ റഹ്മാന്‍ തന്നെയായിരുന്നു. മലപ്പുറം വേങ്ങര സ്വദേശിനിയാണ് 11 വയസുകാരിയായ യുംന. കൈരളി ടി വിയുടെ കുട്ടിപ്പട്ടുറുമാലിലൂടെയാണ് യുംന ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News