തമിഴകത്ത് തരംഗമാകാന്‍ ഗോദ നായിക വാമിക ഗബ്ബി ‘ഇരവാകാല’ വുമായെത്തുന്നു

മലയാളക്കരയില്‍ വമ്പന്‍ വിജയം നേടിയ ചിത്രമാണ് ഗോദ. ഗുസ്തിക്കാരുടെ കഥ പറഞ്ഞ ചിത്രത്തില്‍ പഞ്ചാബി സുന്ദരി വാമിക ഗബ്ബിയായിരുന്നു ശ്രദ്ധേയമായത്. മലയാളികളുടെ ഹൃദയം കവര്‍ന്ന പെറുപുഞ്ചിരിയുമായെത്തിയ വാമിക ഇപ്പോള്‍ തമിഴകത്തും തരംഗമാകാനെത്തുകയാണ്.


അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന ഇരവാകാലം എന്ന ചിത്രത്തിലൂടെയാണ് പഞ്ചാബി സുന്ദരി തമിഴ് വെള്ളിത്തിരയില്‍ വീണ്ടുെമെത്തുന്നത്. എസ്. ജെ സൂര്യ നായകനായ ചിത്രത്തില്‍ മലയാളി താരം ശിവദയും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.നയന്‍താരയുടെ ഹൊറര്‍ ചിത്രം മായയുടെ സംവിധായകനാണ് അശ്വിന്‍ ശരവണന്‍.

സല്‍വ രാഘവന്‍ സംവിധാനം ചെയ്ത മാലൈ നേരത്ത് മയക്കം എന്ന തമിഴ് ചിത്രത്തില്‍ വാമിക മുമ്പ് അഭിനയിച്ചിട്ടുണ്ട്. തേനണ്ട്രാല്‍ സ്റ്റുഡിയോയുടെ ബാനറില്‍ എന്‍. രാമസ്വാമിയും ഹേമ രുക്മിണിയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News