ബിജെപിക്ക് മറുപടിയുമായി സ്ത്രീ സമൂഹം; സോഷ്യല്‍മീഡിയയില്‍ ഹിറ്റായി #AintNoCinderella

ദില്ലി: ബിജെപി ഹരിയാന സംസ്ഥാന അധ്യക്ഷന്റെ മകന്റെ അക്രമത്തിനിരയായ പെണ്‍കുട്ടി നല്‍കിയ ചുട്ട മറുപടി തന്നെ ബിജെപിക്ക് നാണക്കേടായിരുന്നു. പെണ്‍കുട്ടിയുടെ മറുപടി രാജ്യത്തെ സ്ത്രീ സമൂഹം മുഴുവന്‍ ഏറ്റെടുത്തപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണിരിക്കുകയാണ് സംഘപരിവാര്‍.

ഇതിനിടെ പെണ്‍കുട്ടിയെ അപമാനിച്ച നേതാവ് രാംവീര്‍ ഭാട്ടിയക്കെതിരായ പ്രതിഷേധം രാജ്യത്തെ സ്ത്രീ സമൂഹം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. പെണ്‍കുട്ടിയ അപമാനിച്ച ബിജെപി നേതാക്കള്‍ക്കെതിരെ ഹാഷ് ടാഗ് ക്യാംപയിനുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം പെണ്‍കുട്ടികള്‍.

എന്തിനാണ് അക്രമത്തിനിരയായ പെണ്‍കുട്ടി രാത്രിയില്‍ പുറത്ത് പോയതെന്നായിരുന്നു രാംവീര്‍ ഭാട്ടിയ ചോദിച്ചത്. ഇതിന് മറുപടിയായി രാത്രിയില്‍ പുറത്ത് നിന്നുള്ള സെല്‍ഫികള്‍ പോസ്റ്റ് ചെയ്താണ് സ്ത്രീ സമൂഹം പ്രതിഷേധിക്കുന്നത്. അശിിേീഇശിറലൃലഹഹമ എന്ന പ്രതിഷേധ ക്യാംപയിന്‍ രാജ്യം ഏറ്റെടുത്തിരിക്കുകയാണ്. സ്ത്രീ സുരക്ഷയില്‍ വീമ്പു പറയുന്ന ബിജെപിയുടെ മുഖത്തേറ്റ അടിയായിരിക്കുകയാണ് പെണ്‍കുട്ടികളുടെ ഹാഷ്ടാഗ് ക്യാംപയിന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here