കണക്ക് പഠിക്കാന്‍ നിര്‍ബന്ധിച്ച പിതാവിനെ മകന്‍ വെടിവെച്ചുകൊന്നു; ഭാര്യയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയം

ലഖ്നൗ: കണക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ മകനെ ശാസിച്ചതിലുളള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പൊലീസ് കോണ്‍സ്റ്റബിളായ മോത്തിലാല്‍ പാലാ (45)ണ് മകന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. കൊലപാതകത്തെ തുടര്‍ന്ന് പതിനേഴുകാരനായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു.

തന്റെ മകനെ എഞ്ചിനീയറാക്കണമെന്നായിരുന്നു മോത്തിലാലിന്റെ ആഗ്രഹം. എന്നാല്‍ കണക്ക് പരീക്ഷയില്‍ പിന്നിലായതോടെ മോത്തിലാല്‍ മകനെ ശകാരിക്കുകയും തല്ലുകയും ചെയ്തു. ഇതേ തുടര്‍ന്ന പ്രകോപിതനായ മകന്‍ വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ മോത്തിലാല്‍ തത്ക്ഷണം മരിച്ചു.

വെടിയൊച്ച കേട്ട് ഓടിയെത്തിയ അമ്മയേയും സഹോദരിയേയും മകന്‍ ഏറെനേരം തോക്കിന്‍ മുനയില്‍ നിര്‍ത്തി. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. അലഹബാദ് പൊലീസ് കേസെടുത്ത് മേല്‍ നടപടികള്‍ സ്വീകരിച്ചു. അതേസമയം മോത്തിലാലിന്റെ ഭാര്യയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here