പിണറായി സര്‍ക്കാര്‍ ഡാ; രാജ്യത്തെ അമ്പരപ്പിച്ച് ഒരു ജനത ഒന്നടങ്കം പറയുന്നു; കേരളം ഒന്നാമത്

തിരുവനന്തപുരം: ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിക്ക് പിണറായി സര്‍ക്കാരിനോളം ആയുസ്സുണ്ട്. കഴിഞ്ഞ വര്‍ഷം അധികാരമേറ്റ നാള്‍ മുതല്‍ ഇതിനുള്ള കുതന്ത്രങ്ങളും അക്രമപരമ്പരകളും ആര്‍ എസ് എസും പോഷക സംഘടനകളും ആരംഭിക്കുകയും ചെയ്തു. കേരള ജനത മനസ്സറിഞ്ഞ് ഇടത് സര്‍ക്കാരിനെ തെരഞ്ഞെടുത്ത ദിവസം തന്നെ പിണറായി വിജയന്റെ മണ്ഡലത്തില്‍ കൊലപാതകം നടത്തി സംഘപരിവാര്‍ ഇത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പിണറായിയില്‍ തുടങ്ങിയ സംഘടിതമായ ആക്രമണങ്ങള്‍ ആര്‍ എസ് എസും ബി ജെ പിയും നാള്‍ക്ക് നാള്‍ വര്‍ദ്ധിപ്പിക്കുകയായിരുന്നു. കേന്ദ്രഭരണമെന്ന ഉമ്മാക്കി കാട്ടി വിരട്ടരുതെന്ന് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ ഒന്നടങ്കം പറഞ്ഞിട്ടും സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നെന്ന് പറഞ്ഞ് സംസ്ഥാന ഭരണം പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന ഭീഷണി സംഘപരിവാര്‍ സംഘടനകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്.

ഇതിനിടെയാണ് പ്രധാനമന്ത്രി മോദി തന്റെ വിശ്വസ്തനായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കേരളത്തിലേക്കയച്ചത്. തിരുവനന്തപുരത്ത്ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം കേരളത്തിലെ ക്രമസമാധാനതകര്‍ച്ചയാണെന്ന് വരുത്തിതീര്‍ത്ത് ദേശീയതലത്തില്‍ വലിയ ചര്‍ച്ചയാക്കി ഉയര്‍ത്തുന്ന അജണ്ടയുടെ ഭാഗമായിരുന്നു ജയ്റ്റ്‌ലിയുടെ സന്ദര്‍ശനമെന്ന വിമര്‍ശനം ആദ്യം തന്നെ ഉയര്‍ന്നതാണ്. ജയ്റ്റ്‌ലിയുടെ സന്ദര്‍ശനത്തിനുള്ള കൃത്യമായ മറുപടിയായിരുന്നു കഴിഞ്ഞ ദിവസം കേരള സര്‍ക്കാര്‍ ദേശീയ മാധ്യമങ്ങളില്‍ കേരളത്തിന്റെ മഹിമ ചൂണ്ടിക്കാട്ടുന്ന പത്ര പരസ്യത്തിലൂടെ നല്‍കിയത്.
ഇതിന് പിന്നാലെ പിണറായി സര്‍ക്കാരിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ പൊതുജനങ്ങള്‍ ഒന്നടങ്കം അണിനിരക്കുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയില്‍ കേരളം ഒന്നാമതാണെന്ന് കാണിക്കുന്ന പ്രൊഫൈല്‍ പിക്ച്ചര്‍ ഫ്രെയിം ആണ് ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ വന്‍ സ്വീകാര്യതയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇതിനോടകം തന്നെ പ്രൊഫൈല്‍ പിക്ചറില്‍ പുതിയ ഫ്രെയിം ചേര്‍ത്തുകഴിഞ്ഞിട്ടുണ്ട്.

കേരളത്തെ രാജ്യത്തിന് മുന്നില്‍ അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വലിയ തോതില്‍ പ്രതിഷേധമായി ക്യാംപെയിന്‍ മാറിക്കഴിഞ്ഞു. എല്ലാ കാര്യങ്ങളിലും രാജ്യത്തിന് മാതൃകയായ ഒരു സംസ്ഥാനത്തെ അപമാനിക്കുന്നത് ശരിയല്ലെന്ന അഭിപ്രായം ഇതോടെ രാജ്യത്തും ശക്തമായിട്ടുണ്ട്. കേരളത്തെ പണ്ട് സൊമാലിയ എന്ന് വിളിച്ച വ്യക്തി രാജ്യം ഭരിക്കുമ്പോള്‍ ഇതൊക്കെ സംഭവിക്കുമെന്ന കാര്യത്തില്‍ അതിശയമില്ലെന്ന വികാരം പങ്കുവെയ്ക്കുന്നവരും കുറവല്ല.

എന്തായാലും രാജ്യത്തെ അമ്പരപ്പിക്കുന്ന ക്യാംപെയിനായി കേരള നം വണ്‍ ഇന്‍ ഇന്ത്യ മാറിയിട്ടുണ്ട്. രാജ്യത്ത് തന്നെ ഇത്തരത്തില്‍ ഒരു ക്യാംപെയിന്‍ ആദ്യമായാണ്. കേരള സര്‍ക്കാരിനെതിരായ കേന്ദ്രത്തിന്റെ നീക്കങ്ങളുടെ മുഖത്തേക്കുള്ള അടി കൂടിയാണ് കേരള നം വണ്‍ ഇന്‍ ഇന്ത്യ ക്യാംപെയിന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News