സഹോദരന്റെ പ്രണയം; യുവതിയെ പൊതുവഴിയില്‍ നഗ്‌നയാക്കി നടത്തി; 5 സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേരുടെ ക്രൂരത ഗ്രാമം കാണ്‍കെ

മുംബൈയിലെ ബീഡിലാണ് സഹോദരന്റെ പ്രണയത്തെ പിന്തുണച്ച യുവതിയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നഗ്‌നയാക്കി വഴിനടത്തിയത്. പ്രണയബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും പിന്‍മാറാന്‍ യുവാവ് തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്ന് ഭീഷണിയുമായി യുവാവിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഭര്‍ത്താവിന്റെ മുന്നില്‍വെച്ച് യുവതിയെ മര്‍ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും ഇവര്‍ മര്‍ദിച്ചു.

കഴിഞ്ഞ ദിവസം വീണ്ടും യുവാവിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച ശേഷം വസ്ത്രങ്ങള്‍ വലിച്ചുകീറിയെറിഞ്ഞ് നഗ്‌നയാക്കി വഴിനടത്തുകയായിരുന്നു. അഞ്ച് സ്ത്രീകളും നാല് പുരുഷന്‍മാരുമാണ് സംഘത്തിലുണ്ടായിരുന്നത്.
വഴിനീളെ നഗ്‌നയായി വലിച്ചിഴയ്ക്കുന്നതിനിടെ പ്രതികള്‍ ചെരുപ്പ് കൊണ്ട് യുവതിയെ അടിക്കുകയും ചെയ്തു വെന്ന് പൊലീസ് പറയുന്നു. തടയാന്‍ ചെന്നവരെ ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News