വിമത എംഎല്‍എമാരുടെ വോട്ട് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്; ഗുജറാത്തില്‍ വോട്ടെണ്ണല്‍ വീണ്ടും വൈകുന്നു

അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വീണ്ടും വൈകുന്നു. രണ്ട് വിമത എംഎല്‍എമാരുടെ വോട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ പരാതി കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.

കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം വന്ന ശേഷം വോട്ടെണ്ണല്‍ പുനഃരാരംഭിക്കാമെന്ന നിലപാടിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍.

തങ്ങളുടെ രണ്ട് എംഎല്‍എമാര്‍ കൂറ് മാറി ബിജെപിക്ക് വോട്ട് ചെയ്തുവെന്നും അവരുടെ വോട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്. ദില്ലിയില്‍ പ്രത്യേകയോഗം ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ കോണ്‍ഗ്രസിന്റെ പരാതി പരിശോധിക്കുന്നത്.

രാഘവ്ജി പട്ടേല്‍, ഭോല ഗോഹില്‍ എന്നീ എംഎല്‍എമാരാണ് കൂറുമാറിയത്. എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട് ചെയ്ത ശേഷം അമിത് ഷായെ ബാലറ്റ് ഉയര്‍ത്തി കാണിച്ചു എന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇവര്‍ കൂറുമാറിയതോടെ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന്റെ സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്.

അതേസമയം, ജെഡിയുവിന്റെ ഏക എംഎല്‍എ അഹമ്മദ് പട്ടേലിന് വോട്ട് ചെയ്തു. എന്‍സിപിയുടെ രണ്ട് എംഎല്‍എമാരില്‍ ഒരാള്‍ ബിജെപിക്കും മറ്റൊരാള്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News