‘നെയ്മര്‍ മരിക്കട്ടെ’; ബാഴ്‌സ ആരാധകര്‍ വിവാദത്തില്‍

ബാഴ്‌സലോണ: കാല്‍പന്തുലോകത്തെ പ്രകടന മികവ് കൊണ്ട് പലപ്പോഴും ഞെട്ടിച്ച ക്ലബാണ് ബാഴ്‌സലോണ. കറ്റാലന്‍ വമ്പന്‍മാരെന്ന വിളിപ്പേര് പതിറ്റാണ്ടുകള്‍ക്ക് മുമ്പെ അവരുടെ നെറ്റിയില്‍ ചാര്‍ത്താനുള്ള കാരണവും മറ്റൊന്നല്ല. ആധുനിക കാലത്ത് മെസിയെന്ന മാന്ത്രികന്റെ നേതൃത്വത്തിലെ അത്ഭുതപ്രകടനങ്ങളിലൂടെയായിരുന്നു ബാഴ്‌സ കാല്‍പന്തുലോകത്തെ ഞെട്ടിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ആരാധകരുടെ മോശം പെരുമാറ്റം എത്രത്തോളമാകാമെന്നതിന്റെ ഉദാഹരണം കൂടിയാണ് ബാഴ്‌സലോണ. ക്ലബിന്റെ പടിയിറങ്ങിയവരോട് എല്ലാക്കാലത്തും കാറ്റലോണിയന്‍ ആരാധകര്‍ മോശമായി പെരുമാറിയിട്ടുണ്ട്. എന്നാല്‍ ഇക്കുറി പെരുമാറ്റം ബാഴ്‌സലോണ നഗരത്തിനെക്കൂടി നാണം കെടുത്തുന്നതാണ്.

ബ്രസീല്‍ നായകന്‍ നെയ്മര്‍ ജൂനിയര്‍ ക്ലബ് വിട്ടതിന് ശേഷം ബാഴ്‌സലോണ ആദ്യമായി കളത്തിലിറങ്ങിപ്പോഴാണ് ഗ്യാലറിയില്‍ ആരാധകരുടെ രോഷപ്രകടനം ദൃശ്യമായത്. നെയ്മര്‍ മരിക്കട്ടെ എന്ന് ഗ്യാലറി ഒന്നാകെ വിളിച്ചുപറയുകയായിരുന്നു. ഒരു ചാരിറ്റി മത്സരമാണെന്ന കാര്യം പോലും ആരാധകര്‍ ഓര്‍ത്തില്ല.


ഒരു താരം ക്ലബ് വിടുമ്പോള്‍ കാണിക്കേണ്ട ശരാശരി മാന്യതപോലും ബാഴ്‌സലോണ ആരാധകര്‍ കാണിക്കുന്നില്ലെന്നാണ് ഫുട്‌ബോള്‍ ലോകത്തിന്റെ പരാതി. നെയ്മറെ ചാരനെന്നും ഒറ്റുകാരനെന്നാല്ലാം വിശേഷിപ്പിച്ച് ബാഴ്‌സലോണ തെരുവുകളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ബ്രസീലിയന്‍ ക്ലബ്ബ് ചാപ്‌കോയന്‍സിയുമായി ബാഴ്‌സയുടെ കളി നടക്കുമ്പോഴാണ് ഗാലറി നെയ്മര്‍ മരിക്കട്ടെയെന്ന് ആരാധകര്‍ വിളിച്ചുകൊണ്ടിരുന്നത്. വിമാന ദുരന്തത്തില്‍ ടീം മൊത്തം ദാരുണാന്ത്യത്തിലേര്‍പ്പെട്ടതിന്റെ ഞെട്ടലും ദുഖവും ഇപ്പോഴും പേറുന്നവരാണ് ചാപ്‌കോയന്‍സെന്ന കാര്യം പോലും ഇവര്‍ പരിഗണിച്ചില്ല. നെയ്മറോ നെയ്മറിന്റെ പുതിയ ക്ലബോ ആയിരുന്നില്ല ബാഴ്‌സയുടെ എതിരാളികള്‍ എന്നതാണ് ചിന്തിക്കേണ്ട മറ്റൊരു കാര്യം.

ഇനി നെയ്മര്‍ ബാഴ്‌സയ്‌ക്കെതിരെ പി എസ് ജി യുടെ ജെഴ്‌സി അണിയുമ്പോള്‍ എന്താകും സ്ഥിതിയെന്ന് കണ്ടറിയേണ്ടിവരും. പണ്ട് ബാഴ്‌സലോണയില്‍ നിന്ന് റയലിലേക്ക് കൂടുമാറിയ ഫിഗോയുടെ അവസ്ഥയിലൂം രൂക്ഷമാകും നെയ്മറിന്റെ കാര്യമെന്നാണ് സൂചന. എന്തായാലും നെയ്മര്‍ മരിക്കട്ടെയെന്ന മുദ്രാവാക്യത്തിനെതിരെ കാല്‍പന്തുലോകത്ത് പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News