റേഷന്‍ മുന്‍ഗണന പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹര്‍ കടന്ന് കൂടിയെന്ന പരാതിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടിക്ക് ഒരുങ്ങുന്നു. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ , പൊതുമേഖലാ ജീവനക്കാരും അധ്യാപകരും റേഷന്‍ കാര്‍ഡ് ഹാജരാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

ആഗസ്റ്റ് 20 നകം മുഴുവന്‍ ജീവനക്കാരും ഡ്രോയിങ്ങ് ആന്റ് ഡിസ്‌ബേഴ്‌സിങ്ങ് ഓഫീസര്‍ മുന്‍പാകെ റേഷന്‍കാര്‍ഡ് പരിശോധനയ്ക്ക് നല്‍കണം. മതിയായ കാരണങ്ങള്‍ ഇല്ലാതെ കാര്‍ഡ് ഹാജരാക്കുന്നതില്‍ വിഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ വകുപ്പ് അധ്യക്ഷന്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News